പെട്ടിമുടി ദുരന്തം: രണ്ടു മൃതദേഹംകൂടി കണ്ടെത്തി; മരണം 63
text_fieldsമൂന്നാർ: പെട്ടിമുടി ഉരുള്‍പൊട്ടലില്‍ കാണാതായവര്‍ക്ക് വേണ്ടി തുടര്‍ച്ചയായ 13ാം ദിവസവും തിരച്ചില്‍. ബുധനാഴ്ച നടന്ന തിരച്ചിലില്‍ രണ്ട് മൃതദേഹംകൂടി കണ്ടെടുത്തു. വിഷ്ണു (എട്ട്), ഒരു സ്ത്രീ എന്നിവരുടെ മൃതദേഹമാണ് കിട്ടിയത്.
ചൊവ്വാഴ്ച വൈകുന്നേരത്തോടെ കണ്ടെത്തിയത് മുരുകെൻറ (49) മൃതദേഹമാണന്നും തിരിച്ചറിഞ്ഞു. ഇതോടെ ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 63 ആയി. ഏഴുപേരെ കൂടിയാണ് ഇനി കണ്ടെത്താനുള്ളത്.
പെട്ടിമുടിയില്‍ ലയങ്ങള്‍ സ്ഥിതി ചെയ്തിരുന്നിടത്ത് റഡാര്‍ ഉപയോഗിച്ചായിരുന്നു പ്രധാനമായും തിരച്ചില്‍. ചെന്നൈയില്‍നിന്ന് എത്തിച്ച റഡാര്‍ സംവിധാനത്തിന് പുറമെ തൃശൂര്‍ സ്വദേശിയായ റവന്യൂ വകുപ്പ് ഉദ്യോഗസ്ഥന് രവീന്ദ്രെൻറ നേതൃത്വത്തില്‍ ഡൗസിങ് റോഡ് സംവിധാനവും തിരച്ചിലിനുണ്ട്. മൂന്നാറിലെ കാലാവസ്ഥയുമായി പൊരുത്തപ്പെടാന്‍ കഴിയാത്തതിനാൽ ഡോഗ് സ്ക്വാഡിെൻറ നായ്ക്കളെ ഉപയോഗിച്ചുള്ള തിരച്ചില്‍ അവസാനിപ്പിച്ചു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

