Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightവെള്ളത്തിൽ മുക്കിയ...

വെള്ളത്തിൽ മുക്കിയ പേപ്പർ കത്തുന്നു​; കിണറ്റിൽ പെട്രോൾ കലർന്നതിനെ തുടർന്ന്​ നാട്ടുകാർ പമ്പ്​ പൂട്ടിച്ചു

text_fields
bookmark_border
വെള്ളത്തിൽ മുക്കിയ പേപ്പർ കത്തുന്നു​; കിണറ്റിൽ പെട്രോൾ കലർന്നതിനെ തുടർന്ന്​ നാട്ടുകാർ പമ്പ്​ പൂട്ടിച്ചു
cancel

വെള്ളറട: പമ്പിൽ നിന്ന് ചോർന്ന പെട്രോൾ കിണറ്റിൽ കലർന്നു. പ്രതിഷേധവുമായെത്തിയ നാട്ടുകാർ പമ്പ്​ പൂട്ടിച്ചു. കേരള- തമിഴ്‌നാട് അതിര്‍ത്തിയിലെ പെട്രോൾ പമ്പില്‍ നിന്നുമാണ്​ പെ​ട്രോൾ ചോർന്ന്​ കിണറ്റിൽ കലർന്നത്​.

പനച്ചമൂട് പുലിയൂര്‍ ശാലയില്‍ തമിഴ്‌നാട് ഭാഗത്ത് പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ ഓയിലിന്‍റെ പമ്പിലാണ് ചോര്‍ച്ച. കഴിഞ്ഞ രണ്ട് മാസം മുമ്പ്‌ സമീപ വാസിയുടെ വീട്ടിലെ കിണറില്‍ പെടോള്‍ കലർന്നതായി പരാതി ഉയര്‍ന്നെങ്കിലും ടാങ്കില്‍ നിന്നുള്ള ചോര്‍ച്ചയല്ലെന്നായിരുന്നു പമ്പ്​ അധികൃതർ പറഞ്ഞത്​.

തുടര്‍ന്ന് പരാതിക്കാരന്‍ കിണറിനു സമീപത്ത് ബോർവെൽ അടിച്ചുവെങ്കിലും അതിലും പെട്രോള്‍ കലർന്നു. ഇന്നലെ അബ്ദുള്‍ റഹ്​മാന്‍, സുകുമാരന്‍,ഗോപി തുടങ്ങിയവരുടെ വിടുകളിലെ കിണറുകളിലും പെട്രോൾ നിറഞ്ഞതോടെയാണ്​ നാട്ടുകാർ പരാതിയുമായി രംഗത്തെത്തിയത്​.

വെള്ളറട പഞ്ചായത്തിന്‍റെ നേതൃത്വത്തില്‍ പാറശാല ഫയര്‍ ഫോഴ്‌സ് എത്തി കിണറ്റിലെ വെള്ളത്തില്‍ പേപ്പര്‍ മുക്കി കത്തിച്ചപോള്‍ കത്തുകയായിരുന്നു. എന്നാല്‍ പമ്പ് സ്ഥിതി ചെയ്യുന്നത് തമിഴ്​നാട് ഭാഗത്ത് ആയതിനാല്‍ പഞ്ചായത്തിനോ ഫയര്‍ ഫോഴ്‌സിനോ നടപടികള്‍ സ്വീകരിക്കാൻ കഴിഞ്ഞില്ല. തുടര്‍ന്ന് നാട്ടുകാര്‍ സംഘടിച്ചെത്തി പമ്പിനു മുമ്പില്‍ കയര്‍ വലിച്ച് കെട്ടി പ്രവര്‍ത്തനം തടയുകയായിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Petrolwell
News Summary - Petrol was mixed in the well
Next Story