വടകരയിൽ ടാങ്കര്‍ മറിഞ്ഞു; ഭീതിയുടെ മണിക്കൂറുകള്‍, ഒഴിവായത് വന്‍ ദുരന്തം
text_fieldsവടകര: ദേശീയപാതയില്‍ ആശ ആശുപത്രിക്കു സമീപം റോഡ് റോളറിലിടിച്ച് പെട്രോള്‍ ടാങ്കര്‍ ലോറി മറിഞ്ഞു. വ്യാഴാഴ്ച പുലര്‍ച്ചെ അഞ്ചു മണിയോടെയാണ് അപകടം. എറണാകുളത്തുനിന്ന് പെട്രോളുമായി കണ്ണൂര്‍ കണ്ണപുരത്തേക്ക് പോകുകയായിര ുന്ന ഭാരത് പെട്രോളിയത്തിെൻറ ലോറിയാണ് നിയന്ത്രണംവിട്ട് മറിഞ്ഞത്. ഇടിയുടെ ആഘാതത്തില്‍ പെട്രോള്‍ ടാങ്ക് ത കര്‍ന്നതോടെ പെട്രോൾ റോഡിലേക്ക് പരന്നൊഴുകി. ടാങ്കിെൻറ ഉള്‍ഭാഗത്തും പൊട്ടല്‍ സംഭവിച്ചതോടെ 50 ലിറ്റര്‍ പെട്രോൾ ഒഴികെ ബാക്കിയുള്ളവ പൂര്‍ണമായും റോഡിലേക്ക് ഒഴുകി. 12,000 ലിറ്റര്‍ പെട്രോളാണ് ടാങ്കിലുണ്ടായിരുന്നത് .
റോഡില്‍ പരന്നുകിടക്കുന്ന പെട്രോളിന് ഏതു നിമിഷവും തീ പിടിക്കാമെന്ന ഭീതിയിലായിരുന്നു അഗ്നി ശമന വിഭാഗം. വടകര യൂനിറ്റിലെ മൂന്ന് വാഹനങ്ങള്‍ക്കുപുറമെ തലശ്ശേരി, നാദാപുരം, കൊയിലാണ്ടി, പേരാമ്പ്ര, വെള്ളിമാട്കുന്ന് എന്നീ നിലയങ്ങളിലെ 10 യൂനിറ്റുകള്‍ ആറു മണിക്കൂര്‍ നീണ്ടുനിന്ന പരിശ്രമത്തിലൂടെയാണ് ദേശീയ പാതയിലൂടെയുള്ള ഗതാഗതം പുനരാരംഭിക്കാനായത്. റോഡിലെ പെട്രോള്‍ വെള്ളം ചീറ്റിയും ഫോമടിച്ചും കഴുകിയെങ്കിലും പാതയോരങ്ങളില്‍ പെട്രോള്‍ തളംകെട്ടി നിന്നു. റോഡരികിലെല്ലാം മണലും മണ്ണും ലോറികളിെലത്തിച്ച് തള്ളി പെട്രോളിെൻറ കാഠിന്യം ഒഴിവാക്കി. ഭാരത് പെട്രോളിയം അധികൃതരും സ്ഥലെത്തത്തി. പരിശോധന നടത്തിയശേഷം അപകടത്തില്‍പെട്ട ടാങ്കറിലെ ബാക്കി വന്ന പെട്രോള്‍ മറ്റൊരു ടാങ്കര്‍ ലോറിയിലേക്ക് മാറ്റി.
സംഭവസ്ഥലെത്തത്തിയ പൊലീസ് പരിസരവാസികളെയെല്ലാം മാറ്റി. അപകടത്തില്‍ പരിക്കേറ്റ ലോറി ക്ലീനര്‍ ചക്കരക്കല്ല് സ്വദേശി ജിജോഷ്(32), ഡ്രൈവര്‍ മാനന്തരേി ശ്രീരാഗ്(30)എന്നിവര്‍ ആശ ആശുപത്രിയില്‍ ചികിത്സ തേടി. പരിക്ക് ഗുരുതരമല്ല. വടകരയില്‍നിന്ന് മാഹി ഭാഗത്തേക്ക് പോകുകയായിരുന്നു റോഡ് റോളര്‍. റോഡിെൻറ നടുവിലൂടെ പോയ റോഡ് റോളറില്‍ ഒരു വെളിച്ചവുമില്ലാത്തതാണ് അപകടത്തിന് കാരണമായതെന്ന് പറയുന്നു.
അപകടം നടന്നയുടന്‍ സമീപ പ്രദേശങ്ങളിലെ വൈദ്യുതിബന്ധം കെ.എസ്.ഇ.ബി വിച്ഛേദിച്ചു. ഉച്ചയ്ക്ക് 12 മണിയോടെയാണ് ദേശീയപാതയിലെ ഗതാഗതം പുനഃസ്ഥാപിച്ചത്. സംഭവമറിഞ്ഞ് റൂറല്‍ ജില്ല പൊലീസ് മേധാവി കെ.ജി. സൈമണ്‍, ഫയര്‍ ആന്‍ഡ് റെസ്ക്യൂ ജില്ല ഓഫിസര്‍ ടി.രജീഷ്, ഡിവൈ.എസ്.പി പ്രിന്‍സ്എബ്രഹാം, ആര്.ഡി.ഒ വി.പി.അബ്ദുറഹിമാന്, തഹസില്‍ദാര്‍ കെ.കെ.രവീന്ദ്രന്, സി.ഐ പി.എം.മനോജ്, എസ്.ഐ കെ.എ.ഷറഫുദ്ദീന്, വാട്ടര്‍ അതോറിറ്റി, കെ.എസ്.ഇ.ബി ഉദ്യോഗസ്ഥര്‍ എന്നിവര്‍ സ്ഥലെത്തത്തി സ്ഥിതിഗതികള്‍ നിയന്ത്രിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
