സംസ്ഥാനത്തെ പെട്രോൾ പമ്പുകൾ 26ന് ഉച്ചവരെ അടച്ചിടും
text_fieldsകോട്ടയം: സംസ്ഥാനത്തെ പെേട്രാൾ പമ്പുകൾ 26ന് രാവിലെ ആറു മുതൽ ഉച്ചക്ക് ഒന്നുവരെ അടച്ചിടുമെന്ന് ഓൾ കേരള ഫെഡറേഷൻ ഓഫ് പെേട്രാളിയം േട്രഡേഴ്സ് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. പെേട്രാൾ പമ്പുകൾക്ക് നേെരയുണ്ടാകുന്ന അതിക്രമങ്ങളിൽ കർശന നടപടി സ്വീകരിക്കാത്തതിൽ പ്രതിഷേധിച്ചാണ് തീരുമാനം.
ആക്രമണങ്ങൾ പതിവായതോടെ പമ്പുകളിൽ രാത്രിയിൽ ജോലി ചെയ്യാൻ ജീവനക്കാരെ ലഭിക്കാത്ത അവസ്ഥയാണെന്ന് ഇവർ പറഞ്ഞു. ബാങ്കുകൾ കാഷ് ഡെപ്പോസിറ്റ് മെഷീനുകൾ പമ്പുകൾക്ക് സമീപം സ്ഥാപിക്കുകയോ രാത്രിയിലെ വിറ്റുവരവ് നിക്ഷേപിക്കാൻ മറ്റ് സൗകര്യം ഒരുക്കുകയോ ചെയ്യണം. പമ്പുകൾക്ക് സംരക്ഷണം നൽകാനാവശ്യമായ നിയമനിർമാണത്തിന് സർക്കാർ തയാറാകണമെന്നും ഭാരവാഹികൾ ആവശ്യപ്പെട്ടു.
സംസ്ഥാന പ്രസിഡൻറ് കെ.പി. ശിവാനന്ദൻ, സെക്രട്ടറി എം. രാധാകൃഷ്ണൻ, ട്രഷറർ രാംകുമാർ, സൗത്ത്സോൺ വൈസ് പ്രസിഡൻറ് സി.കെ. രവിശങ്കർ, ലൂക്ക് തോമസ്, ജോർജ് ജോസഫ്, ജേക്കബ് ചാക്കോ എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
