Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഫോൺ ഓഫ് ചെയ്യാൻ ആവശ്യപ്പെട്ട പെട്രോൾ പമ്പ് ജീവനക്കാരനെ ആക്രമിച്ചു

text_fields
bookmark_border
ഫോൺ ഓഫ് ചെയ്യാൻ ആവശ്യപ്പെട്ട പെട്രോൾ പമ്പ് ജീവനക്കാരനെ ആക്രമിച്ചു
cancel

വടക്കാഞ്ചേരി: മൊബൈൽ ഫോൺ ഓഫ് ചെയ്യാൻ ആവശ്യപ്പെട്ടതിൽ പ്രകോപിതനായി പെട്രോൾ പമ്പ് ജീവനക്കാരനെ ആക്രമിച്ചു. വാഴക്കോട്ട് പ്രവർത്തിക്കുന്ന ഹിന്ദുസ്ഥാൻ പെട്രോളിയം ഔട്ട്ലറ്റായ ഖാൻ പെട്രോളിയം പമ്പിലാണ് ഗുണ്ടാ ആക്രമണം.

ആക്രമണത്തിൽ കസ്റ്റമർ അറ്റൻഡന്‍റ് ജയശങ്കറിന് (39) തലയ്ക്ക് സാരമായി പരിക്കേറ്റു. ഞായറാഴ്ച രാത്രി 12ഓടെയാണ് സംഭവം. മദ്യപിച്ച് ബൈക്കിലെത്തിയ ഓട്ടുപാറ സ്വദേശിയോട് ഇന്ധനം നിറക്കുന്നതിന് മുമ്പ് മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ചെയ്യാൻ ആവശ്യപ്പെട്ടതാണ് പ്രകോപനത്തിന് കാരണമെന്ന് പറയുന്നു.

അതേസമയം, പമ്പുകളിൽ തുടരെ ഉണ്ടാവുന്ന അക്രമങ്ങളിൽ പ്രതിഷേധിച്ചും പ്രതിക്കെതിരെ അറസ്റ്റ് ഉൾപ്പെടെ ജാമ്യമില്ലാ വകുപ്പ് പ്രകാരം ശക്തമായ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടും പെട്രോൾ പമ്പ് അടച്ചിട്ടിരിക്കുകയാണ്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - petrol pump employee assaulted after asked to switch off mobile phone
Next Story