Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപെട്രോൾ വില: ഇന്ന്​...

പെട്രോൾ വില: ഇന്ന്​ രാവിലെ 15 മിനിറ്റ്​​ വണ്ടികൾ റോഡിൽ നിർത്തി ചക്രസ്​തംഭന സമരം

text_fields
bookmark_border
പെട്രോൾ വില: ഇന്ന്​ രാവിലെ 15 മിനിറ്റ്​​ വണ്ടികൾ റോഡിൽ നിർത്തി ചക്രസ്​തംഭന സമരം
cancel
camera_alt

മ​ലാ​പ്പ​റ​മ്പി​ൽ വ​യ​നാ​ട് റോ​ഡി​ൽ ഇന്ന​ലെയുണ്ടായ ഗ​താ​ഗ​ത​ക്കു​രു​ക്ക്

തിരുവനന്തപുരം: തുടർച്ചയായ ഇന്ധന വിലവർധനയില്‍ പ്രതിഷേധിച്ച് സംസ്ഥാനവ്യാപകമായി തൊഴിലാളികൾ ആഹ്വാനം ചെയ്​ത ചക്രസ്തംഭനസമരത്തിൽ സംസ്ഥാനത്തെ റോഡുകൾ 15 മിനിറ്റോളം നിശ്ചലമായി. രാവിലെ 11 മണി മുതല്‍ 15 മിനിറ്റ് നേരമായിരുന്നു സമരം. 11 മണിയായപ്പോൾ വാഹനങ്ങൾ റോഡിൽ എവിടെയാണോ അവിടെ നിർത്തിയിടുകയായിരുന്നു. പലയിടത്തും ഇത്​ രൂക്ഷമായ ഗതാഗതക്കുരുക്ക്​ സൃഷ്​ടിച്ചു. ചില യാത്രക്കാർ സമരത്തെ ചോദ്യം ചെയ്​തത്​ വാക്കുതർക്കത്തിനും കാരണമായി.

ബി.എം.എസ് ഒഴികെ 21 ഒാളം ട്രേഡ് യൂനിയനുകളുടെ നേതൃത്വത്തിലായിരുന്നു സമരം. ബസ് ഓപറേറ്റർമാരുടെ സംഘടനകളും ലോറി ഓപറേറ്റേഴ്സ് അസോസിയേഷനും സമരത്തിന് പിന്തുണ പ്രഖ്യാപിച്ചു. സ്വകാര്യ, ഇരുചക്ര വാഹനങ്ങൾ ഉൾപ്പെടെ പ്രതിഷേധത്തി​െൻറ ഭാഗമായി. ട്രേഡ് യൂനിയന്‍ നേതാക്കള്‍ വിവിധ സ്ഥലങ്ങളിൽ സംസാരിച്ചു. ആംബുലൻസ് ഉൾപ്പെടെ അവശ്യ സർവിസുകളെ ഒഴിവാക്കിയിരുന്നു. ഇന്ധന വിലവർധനയിലൂടെ കേന്ദ്രസർക്കാർ ഗതാഗതമേഖലയെ തകർച്ചയിലേക്ക്​ നയിക്കുകയാണെന്ന് നേതാക്കൾ കുറ്റപ്പെടുത്തി. കോർപറേറ്റുകളെ സഹായിക്കാൻ അടിസ്ഥാനവില​െയക്കാൾ അധിക നികുതിയാണ് കേന്ദ്ര സർക്കാർ ഇന്ധനത്തിന് ഈടാക്കുന്നതെന്നും നേതാക്കള്‍ പറഞ്ഞു.

തിരുവനന്തപുരത്ത്​ സമരം പുർണമായിരുന്നു. ആറ്റിങ്ങലിൽ ചില വാഹനയാത്രക്കാരും സമരക്കാരുമായി വാക്കുതർക്കം നടന്നു.മോദി സർക്കാറി​െൻറ ഇന്ധനനയം സാധാരണ ജനങ്ങളുടെ ജീവിതം തകർ​െത്തന്ന് പി.എം.ജി ജങ്​ഷനിൽ നടന്ന സമരം ഉദ്​ഘാടനം ചെയ്​ത പ്രതിപക്ഷ ഉപനേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി പറഞ്ഞു. സി.പി. നായിഡു (എ.ഐ.ടി.യു.സി) അധ്യക്ഷത വഹിച്ചു. കെന്നടി (സി.ഐ.ടി.യു), പ്രശാന്ത് (ഐ.എൻ.ടി.യു.സി), ബാബു ദിവാകരൻ(യു.ഡി.യു.സി), ആർ. കുമാർ (എ.ഐ.യു.ടി.സി), ജി. മാഹീൻ അബൂബക്കർ, കെ.എസ്.എ. ഹലിം (എസ്​.ടി.യു) എന്നിവർ സംസാരിച്ചു.

ഒരാ​​ഴ്​ചക്കിടെ നാലാം തവണയും ഇന്ധന വില വർധിച്ചതോടെ സംസ്ഥാനത്ത്​ സാധാരണ പെട്രോൾ വിലയും സെഞ്ച്വറിയിലേക്ക് അടുക്കുകയാണ്​​. തിരുവനന്തപുരത്ത്​ ഞായറാഴ്​ച പെട്രോൾ വില 99.20 രൂപയായി. ഡീസൽ ലിറ്ററിന്​ 94.47 രൂപ. പെട്രോളിന്​ 29 പൈസയും ഡീസലിന്​ 30 പൈസയുമാണ് കൂട്ടിയത്​. കൊച്ചിയിൽ 97.38, 92.76, കോഴിക്കോട്​ 97.69, 93.93 എന്നിങ്ങനെയാണ്​ യഥാക്രമം പെട്രോൾ, ഡീസൽ വില. ഒരാഴ്​ചക്കിടെ നാലുതവണയായി പെട്രോളിന്​ 1.10 പൈസയും ഡീസലിന്​ 1.04 പൈസയും കൂടി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Petroldieselfuel price
News Summary - Petrol price: Vehicles strike on road for 15 minutes monday morning
Next Story