'ഇന്ധനവില പ്രവചന മത്സരം, വില വർധന കൃത്യമായി പ്രവചിക്കുന്നവർക്ക് രണ്ടുലിറ്റർ പെട്രോൾ സമ്മാനം'
text_fieldsകൊച്ചി: പ്രവചിക്കാൻപോലും പറ്റാത്തവിധം ഇന്ധനവില ഉയരുമ്പോൾ പ്രതിഷേധവുമായി യൂത്ത് കോൺഗ്രസ്. കലൂർ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഓൺലൈൻ ഇന്ധനവില പ്രവചനമത്സരം സംഘടിപ്പിച്ചു.
ഞായറാഴ്ച എത്ര കൂടുമെന്ന് കൃത്യമായി ശനിയാഴ്ച പ്രവചിക്കുന്നവർക്ക് രണ്ടുലിറ്റർ പെട്രോൾ സമ്മാനം നൽകുമെന്നതായിരുന്നു പ്രഖ്യാപനം. മൂന്നുപേർ ശരിയുത്തരം അയച്ചതിൽനിന്ന് കോൺഗ്രസ് കലൂർ മണ്ഡലം പ്രസിഡൻറ് ഗ്ലെൻ ഡി. റോസാരിയോ നറുക്കെടുപ്പിലൂടെ വിജയിയെ പ്രഖ്യാപിച്ചു. ഡിവിഷൻ കൗൺസിലർ എം.ജി അരിസ്റ്റോട്ടിൽ സമ്മാനമായ പെട്രോൾ വിതരണം ചെയ്തു.
യൂത്ത് കോൺഗ്രസ് കലൂർ മണ്ഡലം പ്രസിഡൻറ് സിബിൻ യേശുദാസൻ യോഗത്തിൽ അധ്യക്ഷത വഹിച്ചു. വിശാൽ സണ്ണി, അദ്വത്, ഗ്ലൈറ്റൻ ഫ്രാൻ, നിഥിൻ സ്റ്റീഫൻ എന്നിവർ സന്നിഹിതരായിരുന്നു.

