
സംസ്ഥാനത്ത് പെട്രോളിന് 86 കടന്നു; നടുെവാടിഞ്ഞ് ജനം
text_fieldsകൊച്ചി: തുടർച്ചയായി രണ്ടാം ദിവസവും ഇന്ധന വില വർധിച്ചു. പെട്രോൾ, ഡീസൽ വില റെക്കോഡ് ഉയരത്തിൽ എത്തിയിരിക്കുകയാണ്. വ്യാഴാഴ്ച പെട്രോൾ ലിറ്ററിന് 24 പൈസയും ഡീസലിന് 29 പൈസയും വർധിച്ചു. ഇതോടെ, തിരുവനന്തപുരത്ത് പെട്രോളിന് 86 രൂപയും ഡീസലിന് 80 രൂപയും കടന്നു.
അന്താരാഷ്ട്ര വിപണിയിൽ അസംസ്കൃത എണ്ണവില വർധനയുെട പേരിൽ ഒരു മാസത്തെ ഇടവേളക്കുശേഷം ബുധനാഴ്ചയാണ് എണ്ണക്കമ്പനികൾ വീണ്ടും ഇന്ധനവില കൂട്ടിത്തുടങ്ങിയത്. 2018 ഒക്ടോബറിൽ പെട്രോൾ വില ലിറ്ററിന് 84 രൂപയിൽ എത്തിയശേഷം ഇത്രയും ഉയർന്ന വർധന ആദ്യമാണ്.
വ്യാഴാഴ്ച തിരുവനന്തപുരത്ത് പെട്രോളിന് 86.22 രൂപയും ഡീസലിന് 80.21 രൂപയുമായിരുന്നു. രാജ്യത്ത് മുംബൈയിലാണ് ഏറ്റവും ഉയർന്ന വില -പെട്രോളിന് 90.83 രൂപയും ഡീസലിന് 81.07 രൂപയും.
