പെട്രോൾ, ഡീസൽ വിലവർധന: ഏഴിന് ദേശീയ പ്രതിഷേധം
text_fieldsതിരുവനന്തപുരം: പെട്രോൾ, ഡീസൽ വില ദിനംപ്രതി കുത്തനെ ഉയർത്തുന്നതിൽ പ്രതിഷേധിച്ച് ഏഴിന് ദേശീയ പ്രതിഷേധദിനം ആചരിക്കാൻ മോട്ടോർ തൊഴിലാളി യൂനിയനുകളുടെ ദേശീയ കോഓഡിനേഷൻ കമ്മിറ്റി തീരുമാനിച്ചു.
ഇപ്പോൾ കോവിഡ് വ്യാപനം രണ്ടാം ഘട്ടത്തിലാണ്. ഈ സമയത്ത് പെട്രോളിയം ഉൽപന്നങ്ങളുടെ വില വീണ്ടും വർധിപ്പിക്കുന്നത് ഈ മേഖലയിൽ സ്ഫോടനാത്മകമായ സ്ഥിതിയാണ് ഉളവാക്കിയിട്ടുള്ളത്. 2020 മാർച്ച് ഒന്നിെൻറ നിലയിലേക്കെങ്കിലും ഇന്ധനവില പുനഃസ്ഥാപിക്കണം.
ഈ ആവശ്യമുന്നയിച്ച് നടത്തുന്ന പ്രതിഷേധദിനാചരണം വിജയിപ്പിക്കാൻ കോഓഡിനേഷൻ കമ്മിറ്റി കൺവീനർ കെ.കെ. ദിവാകരൻ, നിർമൽ സിങ് ദലിവാൾ (എ.ഐ.ടി.യു.സി), ഹനുമന്ത് താട്ടെ (എച്ച്.എം.എസ്), ഷൺമുഖം (എൽ.പി.എഫ്), എസ്.കെ. റോയ് (എ.ഐ.സി.സി.ടി.യു), അശ്വത് റെഡ്ഡി (ടി.എം.യു), ചാൾസ് ജോർജ് (ടി.യു.സി.ഐ) എന്നിവർ സംയുക്ത പ്രസ്താവനയിൽ ആവശ്യപ്പെട്ടു.