Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകണ്ണൂരില്‍ വാഹനത്തിനു...

കണ്ണൂരില്‍ വാഹനത്തിനു നേരെ പെട്രോൾ ബോംബേറ്

text_fields
bookmark_border
Crime Scene
cancel

കണ്ണൂർ: പോപുലര്‍ ഫ്രണ്ട് ഹര്‍ത്താലിനിടെ കണ്ണൂരില്‍ പെട്രോള്‍ ബോംബേറ്. ഉളിയിൽ നരയൻപാറയിലാണ് പുലർച്ചെ പത്രം കൊണ്ടുപോകുന്ന വാഹനത്തിന് നേരെ പെട്രോൾ ബോംബെറിഞ്ഞത്. ബോംബെറിഞ്ഞവരെ കണ്ടെത്താനായില്ല.

കണ്ണൂരില്‍ കടകമ്പോളങ്ങള്‍ അടഞ്ഞുകിടക്കുകയാണ്. വാഹന ഗതാഗതം നിലച്ചു. അപൂര്‍വം ചില കെ.എസ്.ആര്‍.ടി.സി ബസുകള്‍ മാത്രമാണ് സര്‍വിസ് നടത്തുന്നത്. വളപട്ടണത്തും തളിപ്പറമ്പിലും ടയറുകള്‍ റോഡിലിട്ട് കത്തിച്ചു. പൊലീസ് ഇവ നീക്കം ചെയ്തു.

കണ്ണൂർ നഗരത്തിൽ കാപിറ്റോൾ മാളിന് മുന്നിൽ ഹർത്താലനുകൂലികൾ ചരക്കുലോറികൾ തടഞ്ഞ് താക്കോൽ ഊരി ഓടി. ഇതോടെ ലോറികൾ ദേശീയപാതയിൽ കുടുങ്ങി. വാഹനങ്ങൾ മാറ്റാൻ സാധിക്കാതായതോടെ ഗതാഗതം വഴിതിരിച്ചു വിടുകയാണ്.

Show Full Article
TAGS:Petrol bomb Popular front hartal 
News Summary - Petrol bomb hurled at vehicle in Kannur
Next Story