Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightതിരുവനന്തപുരത്ത്...

തിരുവനന്തപുരത്ത് പൊലീസ് സ്റ്റേഷന് നേരെ പെട്രോൾ ബോംബെറിഞ്ഞു

text_fields
bookmark_border
petrol bomb 18122
cancel
camera_alt

Representational Image

വെ​ള്ള​റ​ട (തി​രു​വ​ന​ന്ത​പു​രം): ആ​ര്യ​ങ്കോ​ട് പൊ​ലീ​സ് സ്‌​റ്റേ​ഷ​നു​നേ​രെ ഗു​ണ്ടാ​സം​ഘം പെ​ട്രോ​ൾ ബോം​ബെ​റി​ഞ്ഞു. സ്‌​റ്റേ​ഷ​ന് മു​ന്നി​ല്‍ പാ​ര്‍ക്ക് ചെ​യ്തി​രു​ന്ന ജീ​പ്പി​ന്റെ ചി​ല്ലു​ക​ള്‍ ത​ക​ര്‍ന്നു. ഒ​രു ബോം​ബ് സ്‌​റ്റേ​ഷ​ൻ കെ​ട്ടി​ട​വും മ​റ്റൊ​ന്ന് ജീ​പ്പും ല​ക്ഷ്യ​മാ​ക്കി​യാ​ണ്​ എ​റി​ഞ്ഞ​ത്. സ്‌​റ്റേ​ഷ​നി​ലേ​ക്ക് എ​റി​ഞ്ഞ ബോം​ബ് പൊ​ട്ടാ​ത്ത​തി​നാ​ല്‍ ദു​ര​ന്തം ഒ​ഴി​വാ​യി. ചൊ​വ്വാ​ഴ്ച രാ​വി​ലെ 11ന്​ ​ബൈ​ക്കി​ലെ​ത്തി​യ ര​ണ്ടു​പേ​രാ​ണ് ആ​ക്ര​മ​ണം ന​ട​ത്തി​യ​ത്. പെ​ട്രോ​ള്‍ നി​റ​ച്ച ബി​യ​ര്‍ കു​പ്പി​യു​മാ​യി ബൈ​ക്കി​ലെ​ത്തി​യ സം​ഘം സ്‌​റ്റേ​ഷ​നു​നേ​രെ വ​ലി​ച്ചെ​റി​യു​ക​യാ​യി​രു​ന്നു. പെ​രി​ങ്ക​ട​വി​ള ഭാ​ഗ​ത്ത്​ നി​ന്നെ​ത്തി​യ സം​ഘം ആ​ക്ര​മ​ണ​ത്തി​നു​ശേ​ഷം ഒ​റ്റ​ശേ​ഖ​ര​മം​ഗ​ലം ഭാ​ഗ​ത്തേ​ക്കാ​ണ് ക​ട​ന്ന​ത്. സം​ഭ​വ​സ്ഥ​ല​ത്തു​നി​ന്ന്​ പെ​ട്രോ​ള്‍ ബോം​ബ് ക​ത്തി​ക്കാ​ന്‍ ക​രു​തി​യ ലൈ​റ്റ​റും ചെ​രി​പ്പും പൊ​ലീ​സ് ക​ണ്ടെ​ടു​ത്തു.

തി​ങ്ക​ളാ​ഴ്ച ഉ​ച്ച​യ്ക്ക് 12.30ന് ​ചെ​മ്പൂ​ര് സ്‌​കൂ​ളി​ലെ പ്ല​സ് ടു ​വി​ദ്യാ​ര്‍ഥി സു​നീ​ഷി​നെ (19) ബൈ​ക്കി​ലെ​ത്തി​യ ര​ണ്ടു​പേ​ർ സ്‌​കൂ​ളി​ന് മു​ന്നി​ല്‍വെ​ച്ച് കു​ത്തി​പ്പ​രി​ക്കേ​ല്‍പി​ച്ചി​രു​ന്നു. സ്‌​കൂ​ള്‍ അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ച​തി​നെ തു​ട​ര്‍ന്ന് ആ​ര്യ​ങ്കോ​ട് പൊ​ലീ​സ് സി.​സി.​ടി.​വി ദൃ​ശ്യ​ങ്ങ​ൾ പ​രി​ശോ​ധി​ച്ച്​ പ്ര​തി​ക​ളെ തി​രി​ച്ച​റി​ഞ്ഞു.

സം​ഭ​വ​ത്തി​ന്​ പി​ന്നി​ല്‍ ക​ഞ്ചാ​വ് ലോ​ബി​യാ​ണെ​ന്ന്​ മ​ന​സ്സി​ലാ​ക്കി​യ പൊ​ലീ​സ് പ്ര​തി​ക​ള്‍ക്കാ​യി വീ​ടു​ക​ളി​ല്‍ പ​ല ത​വ​ണ തി​ര​ച്ചി​ല്‍ ന​ട​ത്തി. കു​ത്തേ​റ്റ്​ സാ​ര​മാ​യി പ​രി​ക്കേ​റ്റ വി​ദ്യാ​ര്‍ഥി തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലാ​ണ്. ഇ​തി​ന്‍റെ തു​ട​ർ​ച്ച​യാ​യാ​ണ്​ പൊ​ലീ​സ് സ്‌​റ്റേ​ഷ​നു​നേ​രെ ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്. വി​ദ്യാ​ര്‍ഥി​യെ കു​ത്തി​യ​തും പൊ​ലീ​സ് സ്‌​റ്റേ​ഷ​ന്‍ ആ​ക്ര​മി​ച്ച​തും ഒ​രേ സം​ഘ​മാ​ണെ​ന്ന് സി.​സി.​ടി.​വി ദൃ​ശ്യ​ങ്ങ​ളി​ല്‍നി​ന്ന് വ്യ​ക്ത​മാ​യ​താ​യും പ്ര​തി​ക​ളെ ഉ​ട​ന്‍ അ​റ​സ്റ്റ് ചെ​യ്യു​മെ​ന്നും ആ​ര്യ​ങ്കോ​ട് സി.​ഐ ശ്രീ​കു​മാ​ര​ന്‍ നാ​യ​ര്‍ പ​റ​ഞ്ഞു. സം​ഭ​വ​ത്തെ തു​ട​ര്‍ന്ന് റൂ​റ​ല്‍ എ​സ്.​പി ദി​വ്യ ആ​ര്‍. ഗോ​പി​നാ​ഥ് സ്ഥ​ല​ത്തെ​ത്തി. കൂ​ടു​ത​ല്‍ പൊ​ലീ​സി​നെ സ്ഥ​ല​ത്ത് വി​ന്യ​സി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:petrol bombPolice station attack
News Summary - petrol bomb hurled at a police station in Thiruvananthapuram
Next Story