മതിൽ കെട്ടാൻ അനുമതി നൽകി; പഞ്ചായത്ത് ഓഫിസിൽ ബി.ജെ.പി നേതാവിെൻറ ആത്മഹത്യ ശ്രമം
text_fieldsകാട്ടാക്കട: സ്വകാര്യവ്യക്തിക്ക് മതിൽ കെട്ടാൻ പഞ്ചായത്ത് അനുമതി നൽകിയത് റോഡ് വികസനം തടസ്സപ്പെടുത്തുമെന്നാരോപിച്ച് ബി.ജെ.പി പ്രദേശിക നേതാവ് പഞ്ചായത്ത് സെക്രട്ടറിയുടെ ഓഫിസ് മുറിയിൽ പെട്രോൾ ഒഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചു. ഓഫിസില്‍ അതിക്രമം നടത്തി ഗ്ലാസ് തല്ലിത്തകര്‍ത്ത ഇയാളെ കീഴ്പ്പെടുത്താനുള്ള ശ്രമത്തിൽ രണ്ട് പൊലീസുകാര്‍ക്കും പരിക്കേറ്റു.
ശനിയാഴ്ച രാവിലെ പത്തോടെ മാറനല്ലൂർ ഗ്രാമപഞ്ചായത്ത് ഓഫിസിലാണ് സംഭവം. എസ്.സി മോർച്ച കാട്ടാക്കട മണ്ഡലം ജനറൽ സെക്രട്ടറി ചീനിവിള ഋഷിരാജ് ഭവനിൽ എസ്. രാജൻ (49) ആണ് ആത്മഹത്യ ശ്രമം നടത്തിയത്. രാജനെയും സുഹൃത്തും യൂത്ത് കോൺഗ്രസ് നെല്ലിക്കാട് വാർഡ് പ്രസിഡൻറ് നെല്ലിക്കാട് സുരേഷ് ഭവനിൽ കെ. സുരേഷ്കുമാറിനെയും (45) മാറനല്ലൂർ പൊലീസ് കസ്റ്റഡിയിലെടുത്തു.
പഞ്ചായത്ത് ഓഫിസിൽ ഇന്ധനക്കുപ്പിയുമായി വന്ന് സെക്രട്ടറിയോട് വാഗ്വാദത്തിന് മുതിർന്നപ്പോൾ സെക്രട്ടറി എ.ടി. ബിജുകുമാർ തൊട്ടടുത്ത െപാലീസ് സ്റ്റേഷനിൽ വിവരം അറിയിച്ചിരുന്നു. എ.എസ്.ഐ മണിക്കുട്ടൻ, ഗ്രേഡ് എസ് ഐ. വിൻസെൻറ് എന്നിവര്‍ എത്തി മെണ്ണണ്ണയിൽ കുതിർന്നുനിന്ന രാജനെ പിടികൂടി തീപ്പെട്ടി പിടിച്ചുവാങ്ങി. ഇതിനിടെ എ.എസ്.ഐ മണിക്കുട്ടെൻറ കണ്ണിൽ മണ്ണെണ്ണ വീണു. ഗ്രേഡ് എസ്.ഐ വിൻസെൻറിന് പരിക്കേൽക്കുകയും ചെയ്തു. പൊലീസ് രാജനെയും സുരേഷ് കുമാറിനെയും സ്റ്റേഷനിലെത്തിച്ചു. പരിക്കേറ്റ പൊലീസുകാരെ മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറ്റി.
ചീനിവിള സ്വദേശിനി വീടിന് മതിൽ കെട്ടാൻ പെർമിറ്റിന് പഞ്ചായത്തില്‍ അപേക്ഷ നൽകിയിരുന്നു. വിവരം അറിഞ്ഞ രാജൻ മതിൽ കെട്ടിയാൽ ചീനിവിള, അഴകം റോഡുവികസനം തടസ്സപ്പെടുമെന്ന് കാണിച്ച് പഞ്ചായത്തിന് അപേക്ഷ നൽകി. സെക്രട്ടറിയുടെ നിർദേശപ്രകാരം പരിശോധന നടത്തിയ അസി. എൻജിനീയർ 4.85 മീറ്റർ മാറ്റി മതിൽ കെട്ടാൻ അനുമതി നൽകാവുന്നതാണെന്ന് റിപ്പോർട്ട് നൽകി. ഇന്നലെ നടക്കാനിരുന്ന പഞ്ചായത്ത് കമ്മിറ്റിയുടെ തീരുമാനത്തിന് അനുസൃതമായി നടപടി സ്വീകരിക്കാനിരിക്കെ സ്വകാര്യവ്യക്തി ഇന്നലെ മതിൽ കെട്ടാൻ ആരംഭിച്ചു. ഇതിൽ പ്രകോപിതനായാണ് രാജൻ അതിക്രമം കാട്ടിയത്. മതിൽ കെട്ടൽ തടഞ്ഞതായി പഞ്ചായത്ത് സെക്രട്ടറി എ.ടി. ബിജുകുമാർ പറഞ്ഞു. സെക്രട്ടറിയുടെ പരാതിയിലും െപാലീസുകാർക്ക് പരിക്കേൽക്കാനിടയായ സംഭവത്തിലും മാറനല്ലൂർ െപാലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
