Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപെട്രോൾ, ഡീസൽ വില...

പെട്രോൾ, ഡീസൽ വില അഞ്ചാം ദിവസവും വർധിച്ചു

text_fields
bookmark_border
പെട്രോൾ, ഡീസൽ വില അഞ്ചാം ദിവസവും വർധിച്ചു
cancel

കൊച്ചി: തുടർച്ചയായി അഞ്ചാം ദിവസവും പെട്രോൾ, ഡീസൽ വിലയിൽ വർധന​. പെട്രോളിന്​ 69 പൈസയും ഡീസലിന്​ 1.13 രൂപയുമാണ്​ ഈ കാലയളവിൽ കൂടിയത്​.

കൊച്ചിയിൽ പെട്രോളിന്​ 82.14 രൂപയും ഡീസലിന്​ 75.61 രൂപയുമാണ്​ ചൊവ്വാഴ്​ചത്തെ വില. തിരുവനന്തപുരത്ത്​ ഇത്​ യഥാക്രമം 83.59 രൂപയും 77.06 രൂപയുമാണ്​. 50 ദിവസത്തോളം വില സ്​ഥിരത തുടർന്ന ശേഷം നവംബർ 20നാണ്​ വർധന തുടങ്ങിയത്​.

ഈ നാളുകളിൽ ക്രൂഡ്​ ഓയിൽ വിലയിലും വർധനവുണ്ടായി. ചൊവ്വാഴ്​ച ബ്രാൻഡ്​ ക്രൂഡോയിൽ വില ബാരലിന്​ 46.23 ഡോളറായി. 0.32 ശതമാനം വർധനവാണ്​ തിങ്കളാഴ്​ചത്തേതിനേക്കാൾ രേ​ഖപ്പെടുത്തിയത്​.

എണ്ണക്കമ്പനികളാണ്​ ​ദിനംപ്രതി വില പുതുക്കിനിശ്ചയിക്കുന്നത്​. രാജ്യാന്തര വിപണിയിൽ ക്രൂഡ്​ ഓയിൽ വിലയിൽ വരുന്ന മാറ്റത്തി​െൻറ അടിസ്​ഥാനത്തിലും രൂപയുടെ മൂല്യമനുസരിച്ചുമാണ്​ വിലയിലെ ഏറ്റക്കുറച്ചിൽ നിശ്​ചയിക്കുന്നത്​. മാർച്ചിൽ ലോക്​ഡൗൺ പ്രഖ്യാപിച്ച ശേഷം രണ്ടുമാസത്തോളം വില വർധിപ്പിച്ചിരുന്നില്ല. എന്നാൽ, മേയിൽ കേന്ദ്ര സർക്കാർ പെട്രോളിന് ലിറ്ററിന് 10 രൂപയും ഡീസലിന് 13 രൂപയും എക്‌സൈസ് നികുതി ഉയർത്തി. ജൂൺ ആദ്യവാരം വീണ്ടും പ്രതിദിന വർധന തുടങ്ങി. തുടർച്ചയായി ആഴ്​ചകളോളം വിലവർധിപ്പിച്ചത്​ കോവിഡ്​ പ്രതിസന്ധിയിൽ നട്ടംതിരിയു​ന്ന ജനങ്ങൾക്ക്​ ഇരുട്ടടിയായിരുന്നു. പിന്നീട്​ സെപ്​റ്റംബർ 22 മുതൽ പെട്രോളിനും ഒക്​ടോബർ രണ്ടു മുതൽ ഡീസലിനും വില പുതുക്കിയിരുന്നില്ല.

കോവിഡ്​ ലോക്​ഡൗൺ ഭാഗമായി ഇന്ധന ഉപഭോഗത്തിൽ വന്ന കുറവി​െന തുടർന്ന്​ വില താഴ്​ന്നതോടെ ഉൽപാദനം വെട്ടിക്കുറക്കാൻ എണ്ണ ഉൽപാദകരായ ഒപെക്​ തീരുമാനിച്ചിരുന്നു. ഓരോ ദിനവും 7.7 ദശലക്ഷം ബാരലി​െൻറ കുറവാണ്​ വരുത്തിയത്​. അടുത്ത വർഷം മാർച്ച്​ വരെ ഉൽപാദനം വെട്ടിക്കുറക്കുന്നത്​ തുടരുമെന്നാണ്​ റിപ്പോർട്ടുകൾ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:petroldieselfuel pricepetrol pricediesel price
News Summary - Petrol and diesel prices rise for fifth day
Next Story