Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightജനദുരിതത്തിന്...

ജനദുരിതത്തിന് അറുതിയില്ല; ഇന്ധന വില ഇന്നും വർധിപ്പിച്ചു

text_fields
bookmark_border
oil price
cancel

കൊച്ചി: സംസ്ഥാനത്ത് ഇന്ധനവില വീണ്ടും വർധിപ്പിച്ചു. പെട്രോൾ ലിറ്ററിന് 35 പൈസയും ഡീസലിന് 35 പൈയുമാണ് വർധിപ്പിച്ചത്.

തിരുവനന്തപുരത്ത് പെട്രോൾ ലിറ്ററിന് 110.21 രൂപയും ഡീസലിന് 103.90 രൂപയുമാണ് വില. കൊച്ചയിൽ പെട്രോളിന് 108.17 രൂപയും ഡീസലിന് 101.99 രൂപയും കോഴിക്കോട് പെട്രോളിന് 108.39 രൂപയും ഡീസലിന് 102.20 രൂപയുമാണ് ഇന്നത്തെ നിരക്ക്.

ഒരു മാസത്തിനിടെ ഡീസലിന് 8.12 രൂപയും പെട്രോളിന് 6.42 രൂപയുമാണ് വർധിപ്പിച്ചത്.

രാജ്യാന്തര വിപണിയിൽ ബ്രെന്‍റ് ക്രൂഡ് ഒായിലിന് വില കുറഞ്ഞു. ബാരലിന് 0.69 ഡോളർ കുറഞ്ഞ് 85.71 ഡോളറാണ് വില. 0.80 ശതമാനം കുറവാണ് രേഖപ്പെടുത്തിയത്.

Show Full Article
TAGS:oil price hike petrol diesel 
News Summary - Petrol and Diesel Hike
Next Story