Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസോളാർ പീഡനക്കേസ്​:...

സോളാർ പീഡനക്കേസ്​: സി.ബി.​ഐക്ക്​ വിടണമെന്ന്​​ പരാതിക്കാരി

text_fields
bookmark_border
cbi
cancel

തിരുവനന്തപുരം: സോളാർ ലൈംഗിക പീഡനക്കേസ്​ സി.ബി.ഐക്ക് കൈമാറണമെന്ന് ആവശ്യപ്പെട്ട്​ മുഖ്യമന്ത്രിക്ക്​ പരാതിക്കാരി കത്ത്​ നല്‍കി. മുൻമുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, മുതിർന്ന കോൺഗ്രസ്​ നേതാക്കളായ കെ.സി. വേണുഗോപാൽ, എ.പി. അനിൽകുമാർ, അടൂർ പ്രകാശ്, ഹൈബി ഈഡൻ, ബി.ജെ.പി അഖിലേന്ത്യ വൈസ് ​പ്രസിഡൻറ്​ എ.പി. അബ്​ദുല്ലക്കുട്ടി എന്നിവർക്കെതിരാണ് പരാതി.

ഇതുമായി ബന്ധപ്പെട്ട്​ രജിസ്​റ്റർ ചെയ്​ത ആറ് കേസുകൾ പ്രത്യേക സംഘമാണ് നിലവില്‍ അന്വേഷിക്കുന്നത്​. ​2018 ഒക്ടോബറിലാണ് ഇവർക്കെതിരെ കേസെടുത്തത്.

രജിസ്​റ്റർ ചെയ്​ത കേസുകളിൽ ചിലതിൽ തെളിവെടുപ്പുകൾ ഉൾപ്പെടെ പുരോഗമിക്കുന്നതിനിടെയാണ്​ പരാതിക്കാരി സി.ബി.​െഎ അന്വേഷണം ആവശ്യപ്പെടുന്നത്​.

Show Full Article
TAGS:Solar Case CBI 
News Summary - Petitioner want to CBI Enquiry in Solar Case
Next Story