Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഭൂമി ഇടപാടിൽ...

ഭൂമി ഇടപാടിൽ ആലഞ്ചേരിക്കെതിരെ ക്രിമിനൽ കേസ് എടുക്കണമെന്ന ഹരജി തള്ളി

text_fields
bookmark_border
ഭൂമി ഇടപാടിൽ ആലഞ്ചേരിക്കെതിരെ ക്രിമിനൽ കേസ് എടുക്കണമെന്ന ഹരജി തള്ളി
cancel

കൊച്ചി: സീറോ മലബാർ സഭയിലെ വിവാദ ഭൂമി ഇടപാടിൽ കേസ്​ എടുക്കണമെന്ന ഹരജി കോടതി തള്ളി. കർദിനാൾ ജോർജ്​ ആല​േഞ്ചരി, ഫാ.ജോഷി പുതുവ, മോൺ. സെബാസ്​റ്റ്യൻ വടക്കുംപാടൻ എന്നിവരെ ​എതിർകക്ഷികളാക്കി കാത്തലിക്​ അസോസിയേഷൻ ഫോർ ജസ്​റ്റിസ്​ പ്രസിഡൻറ്​ അഡ്വ.പോളച്ചൻ പുതുപ്പാറ നൽകിയ ഹരജിയാണ്​ എറണാകുളം ചീഫ്​ ജുഡീഷ്യൽ മജിസ്​ട്രേറ്റ്​ കോടതി തള്ളിയത്​. 

കേസ്​ സിവിൽ സ്വഭാവമുള്ളതാണെന്നും ഹരജിക്കാരന്​ സിവിൽ കോടതിയെ സമീപിക്കാമെന്നും കോടതി വ്യക്തമാക്കി. ഹരജിയിലെ കാര്യങ്ങളും മൊഴിയും പൂർണമായി വിശ്വാസത്തിലെടുത്താൽ തന്നെ ക്രിമിനൽ കേസ്​ എടുക്കാൻ തക്ക ഒന്നും ഉള്ളതായി കാണുന്നില്ലെന്നും കോടതി നിരീക്ഷിച്ചു. കേസുമായി ബന്ധപ്പെട്ട്​ മൊഴി നൽകാൻ കൂടുതൽ സമയം അനുവദിക്കണമെന്ന്​ അഞ്ചു​സാക്ഷികൾ നേരത്തേ ആവശ്യപ്പെ​െട്ടങ്കിലും ഇത്​ കോടതിയുടെ സമയം പാഴാക്കലാവുമെന്നും കോടതി ചൂണ്ടിക്കാട്ടി. 

കേസിലെ സാക്ഷികളായ ബിഷപ്​ സെബാസ്​റ്റ്യൻ എടയ​ന്ത്രത്ത്​, ബിഷപ്​​ ജോസഫ്​ പുത്തൻവീട്ടിൽ, ഫാ.കുര്യാക്കോസ്​ മുണ്ടാടൻ, ഫാ.അഗസ്​റ്റിൻ വ​േട്ടാളി, ഫാ. ജോസഫ്​ പാറേക്കാട്ടിൽ എന്നിവർക്കാണ്​ ഹാജരാവാൻ നിർദേശിച്ച്​ നോട്ടീസ്​ നൽകിയിരുന്നത്​. ഹാജരാവാൻ രണ്ടാഴ്​ച അനുവദിക്കണമെന്ന്​ ഇവർക്കുവേണ്ടി അഭിഭാഷകർ ആവശ്യപ്പെ​െട്ടങ്കിലും കോടതി അനുവദിച്ചില്ല.  

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsmlayalam newszero malabar sabhacardinal mar alencherri
News Summary - The petition was rejected by court taking criminal case against Mar Alencherri-Kerala news
Next Story