ഹരജിയുമായി അഫാന്‍റെ പിതാവ്: കൂട്ടക്കൊലക്കേസ് ആസ്പദമാക്കിയ സിനിമയുടെ റിലീസ് തടയണമെന്ന്
text_fieldsകൊച്ചി: ‘കാലം പറഞ്ഞ കഥ’ എന്ന സിനിമയുടെ റിലീസിങ് തടയണമെന്നാവശ്യപ്പെട്ട് പ്രതി അഫാന്‍റെ പിതാവ് ഹൈകോടതിയിൽ. അഫാൻ അഞ്ച് ബന്ധുക്കളെ കൊലപ്പെടുത്തിയ സംഭവവുമായി ബന്ധപ്പെട്ട കഥയുടെ അടിസ്ഥാനത്തിലുള്ളതാണ് സിനിമയെന്നും സിനിമ റിലീസ് ചെയ്യുന്നത് കേസിന്റെ ന്യായമായ വിചാരണയെ ബാധിക്കുമെന്നും ചൂണ്ടിക്കാട്ടിയാണ് അബ്ദുൽ റഹീം ഹരജി നൽകിയത്.
ഹരജി അടുത്ത ദിവസം കോടതിയുടെ പരിഗണനക്കെത്തും. എന്നാൽ, കാലം പറഞ്ഞ കഥ എന്ന സിനിമക്ക് വെഞ്ഞാറമൂട് കൂട്ടക്കാലപാതകവുമായി ബന്ധമില്ലെന്ന് സംവിധായകൻ പ്രസാദ് നൂറനാട് പറഞ്ഞു.
കഴിഞ്ഞ വർഷം ഫെബ്രുവരി 24നായിരുന്നു വെഞ്ഞാറമൂട് കൂട്ടക്കൊലപാതകം നടന്നത്. പിതൃ മാതാവ്, പിതൃ സഹോദരൻ, പിതൃ സഹോദരന്റെ ഭാര്യ, സ്വന്തം സഹോദരൻ, പെൺ സുഹൃത്ത് എന്നിവരെയാണ് ഏക പ്രതി അഫാൻ കൊലപ്പെടുത്തിയത്. തിരുവനന്തപുരം സെഷൻസ് കോടതിയിൽ നടക്കേണ്ട കേസിന്‍റെ വിചാരണ ഇതുവരെ തുടങ്ങിയിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

