Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_right‘കേരള സ്റ്റോറി -2’...

‘കേരള സ്റ്റോറി -2’ സിനിമയുടെ പേരിൽ നിന്ന് സംസ്ഥാനത്തിന്‍റെ പേര് നീക്കാൻ ഹരജി

text_fields
bookmark_border
‘കേരള സ്റ്റോറി -2’ സിനിമയുടെ പേരിൽ നിന്ന്   സംസ്ഥാനത്തിന്‍റെ പേര് നീക്കാൻ ഹരജി
cancel

കൊച്ചി: ‘കേരള സ്റ്റോറി-2 ഗോസ് ബിയോണ്ട്’ സിനിമയുടെ പേരിൽ നിന്ന് സംസ്ഥാനത്തിന്‍റെ പേര് നീക്കാൻ ഉത്തരവിടണമെന്നാവശ്യപ്പെട്ട് ഹൈകോടതിയിൽ ഹരജി. വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള യുവതികൾ നിർബന്ധിത മതപരിവർത്തനത്തിനും തീവ്രവാദ പ്രവർത്തനങ്ങൾക്കുമായി ഉപയോഗിക്കപ്പെടുന്നതിന്റെ കഥ പറയുന്ന സിനിമയുടെ പേരിൽ നിന്ന് ‘കേരളം’ നീക്കണമെന്നാവശ്യപ്പെട്ട് കെ.സി. ചന്ദ്രമോഹനൻ അടക്കമുള്ളവർ പൊതുതാൽപര്യ ഹരജി നൽകിയിരിക്കുന്നു.

കേരള സ്റ്റോറി 2ന് പ്രദർശനാനുമതി നൽകിയതുമായി ബന്ധപ്പെട്ട് നൽകിയ ഹരജിയിൽ സിനിമയുടെ പ്രദർശനം തടഞ്ഞ് സിംഗിൾ ബെഞ്ച് ഉത്തരവിട്ടെങ്കിലും ഈ ഉത്തരവ് ഡിവിഷൻബെഞ്ച് സ്റ്റേ ചെയ്തിരുന്നു. ഇതേത്തുടർന്ന് സിനിമ പ്രദർശനത്തിലെ തടസ്സവും നീങ്ങിയിരുന്നു. ഇതിനു പിന്നാലെയാണ് പേരിൽ നിന്ന് കേരള ഒഴിവാക്കണമെന്നാവശ്യപ്പെട്ട് ഹരജി നൽകിയിരിക്കുന്നത്. സിനിമയുടേത് സാങ്കൽപിക കഥയാണെന്ന് എഴുതിക്കാണിക്കണമെന്ന ആവശ്യവും ഹരജിയിൽ ഉണ്ട്. ഹരജി അടുത്ത ദിവസം കോടതിയുടെ പരിഗണനക്ക് വരും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:highcourtmalayalam filmKerala Story movieIndian Film Industry
News Summary - Petition to remove the name of the state from the title of the movie 'Kerala Story-2'
Next Story