എ.കെ.ജി സെന്‍ററിന് കൈമാറിയ കേരള വാഴ്സിറ്റി ഭൂമി തിരിച്ചു പിടിക്കണമെന്ന് ഹരജി; ഭൂമി പതിച്ചു നൽകിയതിന്‍റെ രേഖകൾ ലഭ്യമല്ലെന്ന് ആരോപണം
text_fieldsകൊച്ചി: സി.പി.എം ആസ്ഥാനമായ എ.കെ.ജി സെന്ററിന് കേരള സർവകലാശാലയുടെ തിരുവനന്തപുരത്തെ ഭൂമി കൈമാറിയത് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഹൈകോടതിയിൽ ഹരജി.
സർവകലാശാല ഭൂമിയിൽ നിന്ന് വഞ്ചിയൂർ വില്ലേജിലെ 15 സെന്റ് ഭൂമി 1977ലെ സർക്കാർ ഉത്തരവിന്റെ അടിസ്ഥാനത്തിൽ എ.കെ.ജി സെന്ററിന് കൈമാറിയത് തിരിച്ചു പിടിക്കണമെന്നാവശ്യപ്പെട്ട് സാമൂഹിക പ്രവർത്തകനും സർവകലാശാല മുൻ ജോയന്റ് രജിസ്‌ട്രാറുമായ ആർ.എസ്. ശശികുമാറാണ് ഹരജി നൽകിയിരിക്കുന്നത്.
ഹരജി പരിഗണിച്ച ജസ്റ്റിസ് സി. ജയചന്ദ്രൻ, പൊതുതാൽപര്യ ഹരജികൾ പരിഗണിക്കുന്ന ചീഫ് ജസ്റ്റിസിന്റെ ബെഞ്ചിന് വിട്ടു.
ഭൂമി പതിച്ചു നൽകിയത് സംബന്ധിച്ച രേഖകൾ സർക്കാർ, സർവകലാശാല, കോർപറേഷൻ ഓഫിസുകളിൽ ലഭ്യമല്ലെന്നാണ് ഹരജിയിലെ ആരോപണം. തണ്ടപ്പേര് രജിസ്റ്ററിൽ ഉൾപ്പെടുത്തുകയോ കരം അടക്കുകയോ ചെയ്യാത്ത പുറമ്പോക്കാണെന്നാണ് റവന്യൂ വകുപ്പ് വ്യക്തമാക്കുന്നത്.
15 സെന്‍റായിരുന്ന ഭൂമി ഇപ്പോൾ 40 സെന്റായിട്ടുണ്ട്. വിവരാവകാശ രേഖകൾ ഉണ്ടായിട്ടും ഭൂമി തിരിച്ചെടുക്കാൻ നടപടികൾ സ്വീകരിച്ചിട്ടില്ലെന്നും ഹരജിയിൽ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

