സംസ്ഥാന ചലച്ചിത്ര അവാർഡ് പ്രഖ്യാപനം റദ്ദാക്കാൻ ഹരജി
text_fieldsന്യൂഡൽഹി: സംസ്ഥാന ചലച്ചിത്ര പുരസ്കാര പ്രഖ്യാപനം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിയിൽ ഹരജി. ചലച്ചിത്ര അവാർഡ് നിർണയത്തിൽ പക്ഷപാതം ആരോപിച്ചാണ് ‘ആകാശത്തിന് താഴെ’ എന്ന സിനിമയുടെ സംവിധായകൻ ലിജീഷ് മുല്ലേഴത്തിന്റെ ഹരജി.
ഇതേ ആവശ്യമുന്നയിച്ച് നൽകിയ ഹരജി ഹൈകോടതി തള്ളിയതിനെ തുടർന്നാണ് ലജീഷ് സുപ്രീംകോടതിയെ സമീപിച്ചത്. സ്വജനപക്ഷപാതവും ക്രമരഹിതമായ ഇടപെടലും ചലച്ചിത്ര അക്കാദമി ചെയർമാൻ നടത്തിയെന്നും ജൂറി അംഗങ്ങൾ തന്നെ ഈ ഇടപെടലുകൾ സംബന്ധിച്ച് വെളിപ്പെടുത്തലുകൾ നടത്തിയെന്നും ഹരജിയിലുണ്ട്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

