Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightജാമ്യം റദ്ദാക്കണമെന്ന...

ജാമ്യം റദ്ദാക്കണമെന്ന ഹരജി​: കൂടുതൽ സമയം വേണമെന്ന്​ രാഹുൽ

text_fields
bookmark_border
Rahul Mamkootathil
cancel
camera_alt

രാഹുൽ മാങ്കൂട്ടത്തിൽ

തിരുവനന്തപുരം: രണ്ടാം ബലാൽസംഗക്കേസിൽ മറുപടി നൽകുന്നതിന്​ കൂടുതൽ സമയം അനുവദിക്കണമെന്ന്​ രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എ, എന്നാൽ ഇരയുടെ വ്യക്​തിവിവരം സംബന്​ധിച്ച രഹസ്യം സൂക്ഷിക്കണമെന്ന്​ പ്രോസിക്യൂഷനും. രാഹുലിന്‍റെ ജാമ്യം റദ്ദാക്കണ​മെന്നാവശ്യപ്പെട്ട്​ പ്രോസിക്യൂഷൻ സമർപ്പിച്ച ഹരജി പരിഗണിച്ചപ്പോഴാണ്​ രാഹുൽ കൂടുതൽ സമയം ഉന്നയിച്ചത്​. ബംഗലൂരു സ്വദേശിനിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ രാഹുല്‍ ജാമ്യവ്യവസ്ഥയുടെ ലംഘനം നടത്തിയെന്നും അതിനാൽ ജാമ്യം റദ്ദാക്കണമെന്നും ആവശ്യപ്പെട്ടാണ്​ പ്രോസിക്യൂഷൻ കോടതിയെ സമീപിച്ചത്​.

അതിന്‍റെ അടിസ്ഥാനത്തിൽ രാഹുൽ നേരിട്ടോ അഭിഭാഷകൻ മുഖേനയോ ഇന്നലെ ഹാജരാകണമെന്ന്​ കോടതി നിർദ്ദേശിച്ചിരുന്നു. കൂടുതൽ സമയം ആവശ്യപ്പെട്ടതിന്‍റെ അടിസ്ഥാനത്തിൽ​ അപേക്ഷയിൽ വാദം കേൾക്കുന്നത്​ കോടതി മാറ്റി. ജാമ്യം റദ്ദാക്കണമെന്ന അന്വേഷണസംഘത്തിന്‍റെ ആവശ്യത്തിന്​ തർക്കം എഴുതി സമർപ്പിക്കണമെന്നും അതിനായി സമയം വേണമെന്നുമുള്ള പ്രതിഭാഗ ആവശ്യത്തെ തുടർന്നാണ് അപേക്ഷ കോടതി മാറ്റിയത്. രാഹുലിന്‍റെ അഭിഭാഷകൻ ശാസ്​തമംഗലം അജിത് ഹാജരാരായാണ്​ ഈ ആവശ്യവും വാദം പറയാൻ കൂടുതൽ സമയവും തേടിയത്​. എന്നാൽ ബലാത്സംഗം ഉൾപ്പെടെ കുറ്റം ചുമത്തിയുള്ള കേസായതിനാൽ ഇരയുടെ വിവരങ്ങളടങ്ങിയ രേഖകൾ പ്രതി ഭാഗത്തിന് നൽകിയതിന്‍റെ രഹസ്യസ്വഭാവം സൂക്ഷിക്കണമെന്ന്​ പബ്ലിക്​ പ്രോസിക്യൂട്ടർ മനു കല്ലമ്പള്ളി കോടതിയിൽ ആവശ്യപ്പെട്ടു. ഇരുഭാഗങ്ങളുടേയും ആവശ്യങ്ങൾ കേട്ടശേഷമാണ്​ ഹരജിയിൽ വിശദമായ വാദം കേൾക്കാൻ കോടതി കേസ്​ മാർച്ച് ആറിലേക്ക്​ മാറ്റി. തിരുവനന്തപുരം ജുഡീഷ്യൽ ഒന്നാംക്ലാസ് മജിസ്ട്രേറ്റ് കോടതി മൂന്നാണ് കേസ് പരിഗണിക്കുന്നത്.

രാഹുലിനെതിരെ ഉന്നയിച്ച മൂന്ന്​ കേസുകളിലും കോടതി ജാമ്യം അനുവദിച്ചിരുന്നു. നിബന്​ധനകളുടെ അടിസ്ഥാനത്തിലായിരുന്നു ​നേരത്തെ രാഹുലിന്​ ജില്ലാ കോടതി മുൻകൂർ ജാമ്യം അനുവദിച്ചത്​. ഇതിൽ അഞ്ചാമത്തെ വ്യവസ്ഥ രാഹുൽ ലംഘിച്ചെന്നാണ്​ അന്വേഷണസംഘം ആരോപിക്കുന്നത്​. രാഹുൽ വാട്ട്സ്ആപ്​ കോൾ ചെയ്തതായി പരാതിക്കാരി പൊലീസിന് നൽകിയ പരാതിയെ തുടർന്നാണ് ഇങ്ങനെ ഒരു ഹരജിയുമായി പ്രത്യേക അന്വേഷണ സംഘം കോടതിയെ സമീപച്ചത്. 2023ല്‍ ഒരു ഹോംസ്‌റ്റേയില്‍ വച്ച് യുവതിയെ പീഡിപ്പിച്ചെന്നാണ്​ പരാതി. അതിന്​ പിന്നാലെ കഴിഞ്ഞദിവസം യുവതി കോടതി മുമ്പാകെ രഹസ്യമൊഴിയും നൽകിയിരുന്നു. തന്നെ ഒന്നിലധികം തവണ പീഡിപ്പിച്ചെന്നാണ്​ യുവതിയുടെ മൊഴി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Rape CaseRahul MamkootathilKerala News
News Summary - Petition to cancel bail: Rahul wants more time
Next Story