Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range വിദേശ തൊഴിൽ തേടുന്നവർക്കുള്ള പരിശീലനം നേരിട്ട് നടത്താൻ അനുമതി തേടി ഹരജി
text_fieldsbookmark_border
കൊച്ചി: വിദേശ തൊഴിൽ തേടുന്ന ആരോഗ്യപ്രവർത്തകർക്ക് നടത്തുന്ന ഇംഗ്ലീഷ് പരിശീലന കോഴ്സ് ക്ലാസ്മുറിയിൽ നേരിട്ട് നടത്താൻ അനുമതി തേടി ഹൈകോടതിയിൽ ഹരജി. നഴ്സുമാർക്കും ആരോഗ്യപ്രവർത്തകർക്കും അടക്കം ഇത്തരം കോഴ്സ് നടത്തുന്ന കോഴിക്കോട് സ്വദേശി അജി മാത്യു നൽകിയ ഹരജിയിൽ കോടതി സർക്കാറിെൻറ വിശദീകരണം തേടി.
സ്പെഷലൈസ്ഡ് കോഴ്സ് എന്ന നിലക്ക് ഓഫ്ൈലനായി നടത്താൻ അനുവദിക്കണമെന്നാണ് ഹരജിക്കാരെൻറ ആവശ്യം. സ്ഥാപനത്തിലെ ട്രെയിനർമാരെല്ലാവരും ഒന്നാം ഡോസ് കോവിഡ് വാക്സിന് സ്വീകരിച്ചവരാണെന്ന് ഹരജിയിൽ പറയുന്നു. ഹരജി ഈ മാസം 24ലേക്ക് മാറ്റി.
Next Story

