Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകോളജ്​ കാമ്പസുകളിലും...

കോളജ്​ കാമ്പസുകളിലും ഹോസ്റ്റലുകളിലും വിദ്യാർഥിരാഷ്ട്രീയം തടയണമെന്ന് ഹൈകോടതിയിൽ ഹരജി

text_fields
bookmark_border
high court
cancel

കൊച്ചി: കോളജ്​ കാമ്പസുകളിലും ഹോസ്റ്റലുകളിലും വിദ്യാർഥി രാഷ്ട്രീയം തടയണമെന്നും അന്തർദേശീയ തലത്തിൽ അറിയപ്പെടുന്ന രാഷ്ട്രീയ ചായ്​വുകളില്ലാത്ത വിദ്യാഭ്യാസ വിദഗ്ധരെ സർവകലാശാലകളിൽ വൈസ് ചാൻസലർമാരാക്കുകയും വേണമെന്നാവശ്യപ്പെട്ട്​ ഹൈകോടതിയിൽ ഹരജി. കൊല്ലം സ്വദേശി ഡോ. എസ്. ഗണപതിയാണ് ഹരജി നൽകിയിരിക്കുന്നത്.

സെനറ്റ്​, സിൻഡിക്കേറ്റ്​ അംഗങ്ങളുടെ നിയമനത്തിലും സമാന നടപടികളുണ്ടാകണമെന്നതടക്കം ആവശ്യങ്ങൾ ഹരജിയിൽ ഉന്നയിച്ചിട്ടുണ്ട്. കാമ്പസുകളിലും ഹോസ്റ്റലുകളിലും രാഷ്ട്രീയ പ്രവർത്തനത്തിന്​ വിദ്യാർഥികൾക്ക്​ അവകാശമില്ലെന്ന്​ ഹരജിയിൽ പറയുന്നു. പുതിയ തലമുറയെ രാഷ്ട്രീയത്തിന്​ പിന്നാലെ വിടുന്നതിന്​ പകരം അവർക്ക്​ മൂല്യമുള്ള വിദ്യാഭ്യാസം നൽകുകയാണ്​ വേണ്ടത്​. അക്രമത്തിലേക്ക്​ വഴിമാറുന്നതിനാൽ പല വിദ്യാർഥികളും കാമ്പസ്​ രാഷ്ട്രീയത്തിന്‍റെ ഇരയായി മാറുന്നു.

വിദ്യാർഥികൾ വിദേശത്തേക്ക്​ പോകുന്നതിനാൽ തലച്ചോർ മരവിച്ച അവസ്ഥയിലാകും രാജ്യം. എല്ലാ ഹോസ്റ്റലുകളിലും വാർഡന്മാരെ നിയമിക്കണമെന്നും ചാൻസലർ, ചീഫ് സെക്രട്ടറി, സർവകലാശാല മേധാവികൾ, വിദ്യാർഥി സംഘടനകൾ തുടങ്ങിയവരെ എതിർകക്ഷികളാക്കിയ ഹരജിയിൽ പറയുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kerala High Courtcampus politics
News Summary - Petition in the High Court to stop student politics in college campuses and hostels
Next Story