Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ദേശീയ പണിമുടക്കിൽ വാഹനം തടയുന്നവർക്കെതിരെ ശിക്ഷാനടപടി സ്വീകരിക്കണമെന്ന് ഹൈകോടതിയിൽ ഹരജി
text_fieldsbookmark_border
Listen to this Article
കൊച്ചി: ട്രേഡ് യൂനിയനുകൾ 28, 29 തീയതികളിൽ പ്രഖ്യാപിച്ചിട്ടുള്ള ദേശീയ പൊതുപണിമുടക്കിനെതിരെ ഹൈകോടതിയിൽ ഹരജി. ഭരണഘടനാവിരുദ്ധമായി പ്രഖ്യാപിക്കണമെന്നും ഈ ദിവസങ്ങളിൽ സർക്കാർ ജീവനക്കാരുടെ ഹാജർ ഉറപ്പുവരുത്തണമെന്നും ആവശ്യപ്പെട്ട് തിരുവനന്തപുരം സ്വദേശി എസ്. ചന്ദ്രചൂഡൻ നായരാണ് ഹരജി നൽകിയത്.
ജോലിക്ക് ഹാജരാകാത്ത സർക്കാർ ജീവനക്കാർക്കെതിരെ അച്ചടക്ക നടപടിയെടുക്കുകയും വാഹന ഗതാഗതം തടയുന്നവർക്കെതിരെ ശിക്ഷാനടപടി സ്വീകരിക്കുകയും വേണം. കേന്ദ്ര, സംസ്ഥാന സർക്കാറുകളെയും പൊതുഭരണ പ്രിൻസിപ്പൽ സെക്രട്ടറി, ധനകാര്യ പ്രിൻസിപ്പൽ സെക്രട്ടറി എന്നിവരെയും എതിർകക്ഷികളാക്കിയ ഹരജി ചീഫ് ജസ്റ്റിസ് അടങ്ങുന്ന ഡിവിഷൻ ബെഞ്ച് തിങ്കളാഴ്ച പരിഗണിച്ചേക്കും.
Next Story

