Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

വി.സി നിയമനങ്ങൾ ഉടൻ നടത്തണമെന്ന് ആവശ്യപ്പെട്ട് ഹരജി

text_fields
bookmark_border
വി.സി നിയമനങ്ങൾ ഉടൻ നടത്തണമെന്ന് ആവശ്യപ്പെട്ട് ഹരജി
cancel

തിരുവനന്തപുരം: കഴിഞ്ഞ ഒരു വർഷകാലമായി കേരളത്തിലെ ഒൻപത് സർവകലാശാലകളിൽ വി.സി മാരെ നിയമിക്കാത്തത് മൂലം സർവകലാശാലകളുടെ പ്രവർത്തനം കുത്തഴിഞ്ഞിരിക്കുകയാണെന്നും അടിയന്തരമായി വി.സി മാരെ നിയമിക്കാൻ ചാൻസലർ കൂടിയായ ഗവർണർക്ക് നിർദേശം നൽകണമെന്നും ആവശ്യപ്പെട്ട് ഹരജി. തിരുവനന്തപുരം യൂനിവേഴ്സിറ്റി കോളജിൽ ധനതത്വ ശാസ്ത്ര അധ്യാപികയായിരുന്ന ഡോ: മേരി ജോർജ്ജാണ് ഹർജി ഫയൽ ചെയ്തത്.

കേരള, എം.ജി, കുസാറ്റ്, കണ്ണൂർ, കെ.ടി.യു, മലയാളം, അഗ്രിക്കൾച്ചർ, ഫിഷറീസ്, നിയമ സർവകലാശാലകളിലാണ് സ്ഥിരം വി.സി മാരില്ലാത്തത്. കെ.ടി.യു നിയമ പ്രകാരം ആറുമാസത്തിൽ കൂടുതൽ താൽക്കാലിക വി.സി ക്ക് ചുമതല നൽകാൻ പാടില്ല എന്ന് വ്യവസ്ഥയുണ്ട്. എന്നാൽ അവിടെയും ഒരു വർഷമായി താൽക്കാലിക വി.സി തുടരുകയാണ്.

കേരളയിലും കെ.ടി.യു വിലും വി.സി മാരെ നിയമിക്കുവാനുള്ള നടപടി കൈക്കൊ ള്ളാൻ ഹൈക്കോടതി ഉത്തരവിട്ടിരുന്നിട്ടും ഇതേവരെ തുടർ നടപടികൾ സ്വീകരിച്ചിട്ടില്ല. സർവകലാശാല പ്രതിനിധിയെ സെർച്ച് കമ്മിറ്റിയിലേക്ക് നിർദേശിക്കാൻ സർവകലാശാലകൾ തയാറാകാത്തതാണ് സെർച്ച് കമ്മിറ്റി രൂപീകരിക്കാൻ വൈകുന്നത്. നിരവധി തവണ രാജ്ഭവൻ യൂനിവേഴ്സിറ്റി പ്രതിനിധിയുടെ പേര് നിർദേശിക്കാൻ ആവശ്യപ്പെട്ട് യൂനിവേഴ്സിറ്റിക്ക് അയച്ച കത്തുകൾ അവഗണിക്കുകയായിരുന്നു.

ഈ സാഹചര്യത്തിൽ യു.ജി.സി ചട്ടപ്രകാരം കമ്മിറ്റി രൂപീകരിച്ച് വി.സി നിയമനങ്ങൾ നടത്താൻ ചാൻസിലർമാരായ ഗവർണർക്കും, ചീഫ് ജസ്റ്റിസിനും നിർദേശം നൽകണമെന്നാണ് ഹർജിയിൽ ആവശ്യപ്പെട്ടത്. ചാൻസലർ കൂടിയായ ഗവർണർ, ചീഫ് ജസ്റ്റിസ്, കേരള സർക്കാർ, യു.ജി.സി, എ.ഐ.സി. ടി.ഇ, ബാർ കൗൺസിൽ, എല്ലാ യൂനിവേഴ്സിറ്റി രജിസ്ട്രാർമാർ എന്നിവരെ എതിർ കക്ഷികളാക്കിയാണ് ഹർജി ഫയൽ ചെയ്തത്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Petition demanding immediate appointment of VC
Next Story