Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightവാളയാർ ചെക്ക്...

വാളയാർ ചെക്ക് പോസ്റ്റിന് സമീപത്തുനിന്ന്​ എച്ച്.ഐ.വി പരിശോധനാകേന്ദ്രം മാറ്റിയതിനെതിരെ ഹരജി

text_fields
bookmark_border
വാളയാർ ചെക്ക് പോസ്റ്റിന് സമീപത്തുനിന്ന്​ എച്ച്.ഐ.വി പരിശോധനാകേന്ദ്രം മാറ്റിയതിനെതിരെ ഹരജി
cancel
Listen to this Article

കൊച്ചി: എച്ച്.ഐ.വി പരിശോധനാകേന്ദ്രം പാലക്കാട് വാളയാർ ചെക്ക് പോസ്റ്റിന് സമീപത്തുനിന്ന്​ ആലത്തൂരിലേക്ക്​ മാറ്റിയത് ചോദ്യം ചെയ്യുന്ന ഹരജിയിൽ ഹൈകോടതി സർക്കാറടക്കം എതിർകക്ഷികളുടെ വിശദീകരണം തേടി. അന്തർസംസ്ഥാന തൊഴിലാളികളടക്കം മാസം 500ലേറെ പേർക്ക്​ എച്ച്.ഐ.വി പരിശോധനക്ക്​ കഴിയുമായിരുന്ന സംവിധാനമാണ്​ ഇതോടെ ഇല്ലാതായതെന്ന്​ കാട്ടി പാലക്കാട് സ്വദേശി കെ. കൃഷ്ണൻകുട്ടി നൽകിയ ഹരജിയിലാണ്​ ചീഫ്​ ജസ്റ്റിസ്​ നിതിൻ ജാംദാർ അധ്യക്ഷനായ ബെഞ്ച്​ വിശദീകരണം തേടിയത്​.

സർക്കാർ ആശുപത്രിയോടൊപ്പമാണ് എച്ച്.ഐ.വി പരിശോധന കേന്ദ്രം പ്രവർത്തിക്കേണ്ടതെന്ന പേരിലാണ് ആലത്തൂരിലേക്ക്​ മാറ്റിയത്. അതിർത്തിയിൽനിന്ന് 45 കിലോമീറ്ററോളം അകലെയാണിത്. ഏറെ പരിശോധന നടക്കുന്നുണ്ടെങ്കിൽ സർക്കാർ ആശുപത്രിക്ക്​ പുറത്തും പരിശോധന കേന്ദ്രം അനുവദിക്കാൻ വകുപ്പുണ്ട്​​.

ചെക്ക്​പോസ്റ്റ്​ ഭാഗത്തേക്കുതന്നെ ഇത്​ തിരികെ ​കൊണ്ടുവരണമെന്നാണ്​ ഹരജിയിലെ ആവശ്യം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:HIVwalayar check posthiv test
News Summary - Petition against shifting of HIV testing center from near Walayar check post
Next Story