Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightലോകായുക്ത നിയമ...

ലോകായുക്ത നിയമ ഭേദഗതി; ഓർഡിനൻസ് പുതുക്കി ഇറക്കിയതിനെതിരെയും ഹരജി

text_fields
bookmark_border
ലോകായുക്ത നിയമ ഭേദഗതി; ഓർഡിനൻസ് പുതുക്കി ഇറക്കിയതിനെതിരെയും ഹരജി
cancel
Listen to this Article

കൊ​ച്ചി: വി​വാ​ദ​മാ​യ ലോ​കാ​യു​ക്ത നി​യ​മ​ഭേ​ദ​ഗ​തി ഓ​ർ​ഡി​ന​ൻ​സി​നെ​തി​രെ ഹ​ര​ജി നി​ല​നി​ൽ​ക്കെ കാ​ലാ​വ​ധി ക​ഴി​ഞ്ഞ ഓ​ർ​ഡി​ന​ൻ​സ് പു​തു​ക്കി ഇ​റ​ക്കി​യ സ​ർ​ക്കാ​ർ ന​ട​പ​ടി ചോ​ദ്യം​ചെ​യ്ത്​ വീ​ണ്ടും ഹ​ര​ജി. ഓ​ർ​ഡി​ന​ൻ​സ്​ പു​തു​ക്കി ഇ​റ​ക്കി​യ ന​ട​പ​ടി റ​ദ്ദാ​ക്ക​ണ​മെ​ന്ന്​ ആ​വ​ശ്യ​പ്പെ​ട്ട്​ പ്ര​ധാ​ന ഹ​ര​ജി ന​ൽ​കി​യ തി​രു​വ​ന​ന്ത​പു​രം നേ​മം സ്വ​ദേ​ശി ആ​ർ.​എ​സ്. ശ​ശി​കു​മാ​റാ​ണ്​ ഉ​പ​ഹ​ര​ജി ന​ൽ​കി​യ​ത്. അ​ഴി​മ​തി​ക്കേ​സി​ൽ പൊ​തു​സേ​വ​ക​ർ കു​റ്റ​ക്കാ​രാ​ണെ​ന്ന്​ ക​ണ്ടാ​ൽ അ​വ​രെ പ​ദ​വി​യി​ൽ​നി​ന്ന് നീ​ക്കം ചെ​യ്യാ​ൻ ലോ​കാ​യു​ക്ത​ക്ക് അ​ധി​കാ​രം ന​ൽ​കു​ന്ന ലോ​കാ​യു​ക്ത നി​യ​മ​ത്തി​ലെ സെ​ക്ഷ​ൻ 14 ലെ ​ഒ​ന്നാം ഉ​പ​വ​കു​പ്പ് നീ​ക്കം ചെ​യ്ത്​ സ​ർ​ക്കാ​ർ കൊ​ണ്ടു​വ​ന്ന ഓ​ർ​ഡി​ന​ൻ​സാ​ണ് ഹ​ര​ജി​യി​ൽ​ ചോ​ദ്യം ചെ​യ്ത​ത്.

മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ നി​ധി​യി​ൽ​നി​ന്ന് സ​ഹാ​യം വി​ത​ര​ണം ചെ​യ്യു​ന്ന​തി​ൽ രാ​ഷ്ട്രീ​യ പ​ക്ഷ​ഭേ​ദം കാ​ണി​ക്കു​ന്നെ​ന്ന് ആ​രോ​പി​ച്ച് താ​ൻ ലോ​കാ​യു​ക്ത​യി​ൽ ന​ൽ​കി​യ പ​രാ​തി​യി​ൽ തി​രി​ച്ച​ടി ഭ​യ​ന്നാ​ണ് ഓ​ർ​ഡി​ന​ൻ​സ് കൊ​ണ്ടു​വ​ന്ന​തെ​ന്നാ​ണ്​ ഹ​ര​ജി​ക്കാ​ര​ന്‍റെ ആ​രോ​പ​ണം.

ഓ​ർ​ഡി​ന​ൻ​സ് പ്ര​കാ​രം സ​ർ​ക്കാ​ർ സ്വീ​ക​രി​ക്കു​ന്ന ന​ട​പ​ടി​ക​ൾ ഹ​ര​ജി​യി​ലെ അ​ന്തി​മ തീ​ർ​പ്പി​നു വി​ധേ​യ​മാ​യി​രി​ക്കു​മെ​ന്ന് ഹ​ര​ജി പ​രി​ഗ​ണി​ച്ച ഡി​വി​ഷ​ൻ ബെ​ഞ്ച് വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. ഇ​തി​നി​ടെ ഓ​ർ​ഡി​ന​ൻ​സ് നി​യ​മ​സ​ഭ​യി​ൽ​വെ​ച്ച് നി​യ​മ​മാ​ക്കാ​ത്ത സാ​ഹ​ച​ര്യ​ത്തി​ൽ സ​ർ​ക്കാ​ർ ഇ​തു വീ​ണ്ടും പു​തു​ക്കി ഇ​റ​ക്കി​യ​തി​ന്റെ നി​യ​മ​സാ​ധു​ത കൂ​ടി പ​രി​ശോ​ധി​ക്ക​ണ​മെ​ന്ന്​ ആ​വ​ശ്യ​പ്പെ​ട്ടാ​ണ്​ ഉ​പ​ഹ​ര​ജി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Lokayukta
News Summary - Lokayukat Petition against revision of ordinance
Next Story