Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകണ്ണൂർ വി.സിയായി...

കണ്ണൂർ വി.സിയായി ഗോപിനാഥ്​ രവീന്ദ്രൻ തുടരും; പുനർനിയമനത്തിനെതിരായ ഹരജി തള്ളി

text_fields
bookmark_border
കണ്ണൂർ വി.സിയായി ഗോപിനാഥ്​ രവീന്ദ്രൻ തുടരും; പുനർനിയമനത്തിനെതിരായ ഹരജി തള്ളി
cancel

കൊച്ചി: കണ്ണൂർ വി.സി ഡോ.ഗോപിനാഥ്​ രവീന്ദ്രന്‍റെ പുനർനിയമനത്തിനെതിരായ ഹരജി തള്ളി. നിയമനം റദ്ദാക്കണമെന്ന്​ ആവശ്യപ്പെട്ട്​ സമർപ്പിച്ച ഹരജി ഹൈകോടതി ഫയലിൽ സ്വീകരിച്ചില്ല. ജസ്റ്റിസ്​ അമിത്​ റാവലി​േന്‍റതാണ്​ നിർണായക ഉത്തരവ്​. സംസ്ഥാന സർക്കാറിന്​ ആ​ശ്വാസം നൽകുന്നതാണ്​ കോടതി തീരുമാനം.

ഡോ. ​ഗോ​പി​നാ​ഥ്​ ര​വീ​ന്ദ്ര​െൻറ നി​യ​മ​നം സ​ർ​വ​ക​ലാ​ശാ​ല ആ​ക്ടി​ന് വി​രു​ദ്ധ​മാ​യ​തി​നാ​ൽ പ​ദ​വി​യി​ൽ തു​ട​രാ​ൻ അ​നു​വ​ദി​ക്ക​ര​ു​തെ​ന്ന്​ ആ​വ​ശ്യ​പ്പെ​ട്ട്​ സ​ർ​വ​ക​ലാ​ശാ​ല സെ​ന​റ്റ് അം​ഗം ഡോ. ​പ്രേ​മ​ച​ന്ദ്ര​ൻ കീ​ഴോ​ത്ത്, അ​ക്കാ​ദ​മി​ക് കൗ​ൺ​സി​ൽ അം​ഗം ഡോ. ​ഷി​നോ പി. ​ജോ​സ് എന്നിവരാണ്​ ഹരജി നൽകിയത്​. ഇതുമായി ബന്ധപ്പെട്ട്​ ഒരു ഉപഹരജിയും ഇവർ നൽകിയിരുന്നു

ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല വൈ​സ് ചാ​ൻ​സ​ല​ർ നി​യ​മ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ ചാ​ൻ​സ​ല​റാ​യ ഗ​വ​ർ​ണ​റു​ടെ കൈ​വ​ശ​മു​ള്ള രേ​ഖ​ക​ൾ കോ​ട​തി പ​രി​ശോ​ധി​ക്ക​ണ​മെ​ന്ന്​ ആ​വ​ശ്യ​പ്പെ​ട്ടായിരുന്നു ഉപഹരജി. ഡോ. ​ഗോ​പി​നാ​ഥി​െൻറ നി​യ​മ​നം​ ചോ​ദ്യം ചെ​യ്​​ത്​ നേ​ര​േ​ത്ത ന​ൽ​കി​യ ഹ​ര​ജി വി​ധി പ​റ​യാ​ൻ മാ​റ്റി​യി​രി​ക്കു​ക​യാ​ണ്. ഈ ​ഹ​ര​ജി​യി​ൽ വി​ധി പ​റ​യും മു​മ്പ്​ നി​യ​മ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഗ​വ​ർ​ണ​റു​ടെ പ​ക്ക​ലു​ള്ള രേ​ഖ​ക​ൾ പ​രി​ശോ​ധി​ക്ക​ണ​മെ​ന്നാ​ണ്​ ആ​വ​ശ്യപ്പെട്ടായിരുന്നു ഹരജി.

ഈ ഹരജി പരിഗണിക്കുന്നവേളയിൽ മാ​ധ്യ​മ​വാ​ർ​ത്ത​ക​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ ഇ​ക്കാ​ര്യ​ത്തി​ൽ അ​ഭി​പ്രാ​യം പ​റ​യാ​നാ​വി​ല്ലെ​ന്ന് ജ​സ്​​റ്റി​സ്​ അ​മി​ത്​ റാ​വ​ൽ വ്യ​ക്ത​മാ​ക്കിയിരുന്നു. മാ​ധ്യ​മ​ങ്ങ​ൾ​ക്ക് സ​മാ​ന്ത​ര വി​ചാ​ര​ണ സാ​ധ്യ​മ​ല്ല. മാ​ധ്യ​മ​ങ്ങ​ൾ വ​സ്തു​ത​ക​ളു​ടെ വി​ശ​ദാം​ശ​ങ്ങ​ളാ​ണ്​ ന​ൽ​കു​ന്ന​ത്. സ്വ​ന്തം അ​ഭി​പ്രാ​യ​പ്ര​ക​ട​ന​ങ്ങ​ൾ ചേ​ർ​ത്ത്​ വ്യാ​ഖ്യാ​നം ന​ട​ത്തു​ന്ന​തി​ൽ തെ​റ്റി​ല്ലെ​ന്നും കോ​ട​തി വ്യ​ക്ത​മാ​ക്കിയിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:highcourtkannur vc
News Summary - Petition against re-appointment of Kannur VC rejected
Next Story