Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
vaccine certificate
cancel
Homechevron_rightNewschevron_rightKeralachevron_right'രാജ്യത്തി​െൻറ പണം...

'രാജ്യത്തി​െൻറ പണം ദുർവിനിയോഗം ചെയ്​ത്​ വൺമാൻ ഷോ'; വാക്സിൻ സർട്ടിഫിക്കറ്റിൽ പ്രധാനമന്ത്രിയുടെ ചിത്രം പതിക്കുന്നതിനെതിരെ ഹരജി

text_fields
bookmark_border

കൊച്ചി: കോവിഡ് വാക്സിൻ സർട്ടിഫിക്കറ്റിൽ പ്രധാനമന്ത്രിയുടെ ചിത്രം പതിക്കുന്നതിനെതി​െ​ര ഹൈകോടതിയിൽ ഹരജി. പണം നൽകി സ്വകാര്യ ആശുപത്രിയിൽനിന്ന്​ വാക്​സിനെടുക്കു​േമ്പാൾ നൽകുന്ന സർട്ടിഫിക്കറ്റിലടക്കം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രം പതിക്കുന്നത്​ മൗലികാവകാശ ലംഘന​മാണെന്ന്​ ചൂണ്ടിക്കാട്ടി കോട്ടയം കടുത്തുരുത്തി സ്വദേശി പീറ്റർ മ്യാലിപ്പറമ്പിലാണ് ഹരജി നൽകിയിരിക്കുന്നത്. ഹരജിയിൽ കേന്ദ്രസർക്കാറി​െൻറ വിശദീകരണം തേടി.

കോവിഡിനെതിരായ ദേശീയപ്രചാരണം പ്രധാനമന്ത്രിക്ക്​ വേണ്ടിയുള്ള പ്രചാരണമായി മാറിയ അവസ്ഥയാണുള്ളതെന്ന്​ ഹരജിയിൽ ആരോപിക്കുന്നു. റെയിൽവേ സ്​റ്റേഷൻ, ബസ്​​ സ്​റ്റേഷൻ അടക്കം പൊതുസ്ഥലങ്ങളിലെല്ലാം കോവിഡ്​ പ്രതിരോധ പ്രചാരണ പോസ്​റ്ററുകളിലും മറ്റും പ്രധാനമ​ന്ത്രിയുടെ ചിത്രം പതിപ്പിച്ചിരിക്കുകയാണ്​.

രാജ്യത്തി​െൻറ പണം ദുർവിനിയോഗം ചെയ്​ത്​ വൺമാൻ ഷോ കാണിക്കുകയാണ്​. പണം കൊടുത്ത് വാക്സിൻ എടുക്കുന്നയാൾക്ക്​ ലഭിക്കുന്നത് സ്വകാര്യരേഖയാണ്. ഇതിൽ പ്രധാനമന്ത്രിയുടെ ​ഫോ​ട്ടോ പതിപ്പിക്കുന്നത്​ സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമാണ്​.

രാഷ്​​ട്രീയ നേതാക്കളെ പുകഴ്​ത്താനുള്ള ഇത്തരം പ്രചാരണങ്ങൾ സുപ്രീംകോടതി തടഞ്ഞിട്ടുള്ളതാണ്​. പ്രധാനമന്ത്രിയു​െട ചിത്രം ഇല്ലാതെ വാക്​സിൻ സർട്ടിഫിക്കറ്റ്​ ലഭ്യമാക്കാവുന്ന വിധം കോവിൻ പോർട്ടലിൽ മാറ്റം കൊണ്ടുവരാൻ ഉത്തരവിടണമെന്നാണ്​ ഹരജിയിലെ ആവശ്യം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:vaccine certificate
News Summary - Petition against PM's picture on vaccine certificate
Next Story