Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സുധാകരനെതിരായ പ്രസംഗം: അനില്‍കുമാറിനെതിരെ പരാതി നല്‍കി

text_fields
bookmark_border
സുധാകരനെതിരായ പ്രസംഗം: അനില്‍കുമാറിനെതിരെ പരാതി നല്‍കി
cancel

കോഴിക്കോട്: കെ.പി.സി.സി അധ്യക്ഷന്‍ കെ. സുധാകരനെതിരെ കെ.പി അനില്‍ കുമാര്‍ നടത്തിയ പ്രസംഗം സംബന്ധിച്ച് പൊലീസില്‍ പരാതി. കോഴിക്കോട് ഡി.സി.സി പ്രസിഡന്റ് കമ്മീഷ്ണര്‍ക്കാണ് പരാതി നല്‍കിയത്.

ക്വട്ടേഷന്‍ ജോലിയാണോ പിണറായി വിജയനും മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയും അനില്‍ കുമാറിനെ ഏല്‍പ്പിച്ചിട്ടുള്ളതെന്ന് ഡി.സി.സി പ്രസിഡന്റ് കെ. പ്രവീണ്‍ കുമാര്‍ ചോദിച്ചു. കൊടിസുനിയും കിര്‍മാണി മനോജും ജയിലില്‍ പോയതിന് പകരക്കാനായി നിയമിച്ചിട്ടുള്ളത് അനില്‍ കുമാറിനെയാണോയെന്നും അദ്ദേഹം ചോദിച്ചു.

പേപ്പട്ടിയെ തല്ലിക്കൊല്ലുന്നത് പോലെ തെരുവോരങ്ങളിലിട്ട് സുധാകരനെ കൈകാര്യം ചെയ്യാന്‍ കേരളത്തില്‍ ആണുങ്ങളുണ്ടെന്നായിരുന്നു അനില്‍കുമാറിന്റെ പ്രസംഗം. ധീരജ് വധത്തിന് പിന്നാലെ സുധാകരന്‍ നടത്തിയ പ്രസ്താവനയ്ക്ക് മറുപടിയായിട്ടായിരുന്നു അനില്‍കുമാര്‍ പ്രസംഗം നടത്തിയത്.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - petition against KP Anil Kumar in contreversial speech
Next Story