അകാലിദൾ എം.എൽ.എയുടെ ട്വിറ്റർ പോസ്റ്റ്: സഫയുടെ പിതാവ് പരാതി നൽകി
text_fieldsകരുവാരകുണ്ട്: രാഹുൽ ഗാന്ധിയുടെ പ്രസംഗം തർജമ ചെയ്ത് ദേശീയശ്രദ്ധ നേടിയ സഫ ഫെബിെൻറ ചിത്രം വിവാദ പരാമർശത്തോടൊപ്പം ട്വിറ്ററിൽ പോസ്റ്റ് ചെയ്ത അകാലിദൾ എം.എൽ.എക്കെതിരെ പൊലീസിൽ പരാതി. പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഡൽഹിയിൽ നടക്കുന്ന സമരത്തിന് പിന്നിലാരെന്ന് വ്യക്തമാണെന്ന പരാമർശത്തിനൊപ്പമാണ് രാഹുലിനൊപ്പം വേദിയിൽ നിൽക്കുന്ന സഫയുടെ ചിത്രം ഡൽഹിയിലെ എം.എൽ.എയായ മഞ്ജീന്ദർ സിങ് സിർസ പോസ്റ്റ് ചെയ്തത്. പിതാവ് കരുവാരകുണ്ട് കുട്ടത്തി ഒടാല കുഞ്ഞിമുഹമ്മദ് മുസ്ലിയാരാണ് കരുവാരകുണ്ട് പൊലീസിൽ പരാതി നൽകിയത്.
ഡൽഹിയിലെ പ്രക്ഷോഭത്തിൽ ജാമിഅ മില്ലിയ സർവകലാശാലയിലെ മലയാളി വിദ്യാർഥിനി ആയിശ െറന്ന മാധ്യമശ്രദ്ധ നേടിയിരുന്നു. െറന്നക്ക് പകരമെന്നോണമാണ് സഫയുടെ ചിത്രം എൻ.ഡി.എ ഘടകകക്ഷിയായ അകാലിദളിെൻറ എം.എൽ.എയായ സിർസ വിവാദ പരാമർശങ്ങളോടെ പ്രചരിപ്പിച്ചത്. പരാമർശം കുടുംബത്തിന് മാനഹാനി ഉണ്ടാക്കുന്നതാണെന്ന് പരാതിയിൽ പറയുന്നു. കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
