മലപ്പുറത്ത് മതിയായ വാക്സിൻ അനുവദിക്കണമെന്ന ആവശ്യവുമായി വീണ്ടും ഹരജി
text_fieldsകൊച്ചി: സംസ്ഥാനത്ത് ഏറ്റവുമധികം ജനസംഖ്യയുള്ള മലപ്പുറത്ത് മതിയായ കോവിഡ് വാക്സിൻ അനുവദിക്കണമെന്നാവശ്യപ്പെട്ട് വീണ്ടും ഹരജി. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ മലപ്പുറം ജില്ലയോടുള്ള അവഗണന അവസാനിപ്പിക്കണമെന്നതടക്കം ആവശ്യപ്പെട്ട് വെൽഫെയർ പാർട്ടി ജില്ല സെക്രട്ടറി വി. ഗണേശാണ് ഹരജി നൽകിയിരിക്കുന്നത്.
ജനസംഖ്യാടിസ്ഥാനത്തിലാണ് സംസ്ഥാനങ്ങൾക്ക് കേന്ദ്ര സർക്കാർ വാക്‌സിൻ വിതരണം ചെയ്യുന്നതെങ്കിലും സംസ്ഥാന സർക്കാർ ഇൗ മാനദണ്ഡം പാലിക്കുന്നില്ലെന്ന് ഹരജിയിൽ പറയുന്നു. 16 ശതമാനം പേർക്ക് മാത്രമാണ് മലപ്പുറം ജില്ലയിൽ വാക്സിൻ ലഭിച്ചത്. ജനസംഖ്യയിൽ രണ്ടാം സ്ഥാനത്തുള്ള തിരുവനന്തപുരത്ത് 30 ശതമാനം പേർക്ക് നൽകിക്കഴിഞ്ഞു.
കോവിഡ് രണ്ടാംതരംഗത്തിൽ മലപ്പുറം ദുരന്ത ഭൂമിയാകാതിരിക്കാൻ മതിയായ വാക്സിൻ വിതരണം ഉറപ്പാക്കണമെന്നും ആരോഗ്യരക്ഷാ സൗകര്യങ്ങൾ ഒരുക്കാൻ സർക്കാറിന് നിർദേശം നൽകണമെന്നുമാണ് ഹരജിയിലെ ആവശ്യം. സമാന ആവശ്യമുന്നയിച്ച് എസ്.ഡി.പി.ഐ നൽകിയ ഹരജിയും കോടതിയുടെ പരിഗണനയിലുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

