Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകീ​ട​നാ​ശി​നി മ​ര​ണം:...

കീ​ട​നാ​ശി​നി മ​ര​ണം: കൃ​ഷി വ​കു​പ്പ് പ്ര​തി​ക്കൂ​ട്ടി​ൽ

text_fields
bookmark_border
കീ​ട​നാ​ശി​നി മ​ര​ണം: കൃ​ഷി വ​കു​പ്പ് പ്ര​തി​ക്കൂ​ട്ടി​ൽ
cancel

തി​​രു​​വ​​ല്ല: കീ​​ട​​നാ​​ശി​​നി പ്ര​​യോ​​ഗ​​ത്തി​​നി​​ടെ ര​​ണ്ടു​​പേ​​ർ മ​​രി​​ച്ച സം​​ഭ​​വ​​ത്തി​​ൽ കൃ​​ഷി വ​​കു​​പ്പ് പ്ര​​തി​​ക്കൂ​​ട്ടി​​ൽ. അം​​ഗീ​​കൃ​​ത കീ​​ട​​നാ​​ശി​​നി​​ക​​ളും രാ​​സ​​വ​​ള​​ങ്ങ​​ളും മാ​​ത്ര​​മേ പ്ര​​യോ​​ഗി​​ക്കാ​​വൂ എ​​ന്ന വ​​കു​​പ്പു​​ത​​ല നി​​ർ​​ദേ​​ശം നി​​ല​​നി​​ൽ​​ക്കു​​മ്പോ​​ഴും വ​​ൻ​​കി​​ട ക​​മ്പ​​നി​​ക​​ളു​​ടെ നി​​രോ​​ധി​​ത മ​​രു​​ന്നു​​ക​​ൾ ഉ​​ദ്യോ​​ഗ​​സ്ഥ​​രു​​ടെ മൗ​​നാ​​നു​​വ ാ​​ദ​​ത്തോ​​ടെ വ്യാ​​പ​​ക​​മാ​​യി ഉ​​പ​​യോ​​ഗി​​ക്കു​​ന്നു​​വെ​​ന്നാ​​ണ്​ ആ​​ക്ഷേ​​പം. പെ​​രി​​ങ്ങ​​ര പ​​ഞ്ചാ​​യ​​ത്തി​​ൽ വേ​​ങ്ങ​​ൽ ആ​​ലം​​തു​​രു​​ത്തി ഇ​​രു​​ക​​ര പാ​​ട​​ശേ​​ഖ​​ര​​ത്തി​​ൽ കീ​​ട​​നാ​​ശി​​നി ത​​ളി​​ക്കു​​ന്ന​​തി​​നി​​ടെ ദേ​​ഹാ​​സ്വാ​​സ്ഥ്യം അ​​നു​​ഭ​​വ​​പ്പെ​​ട്ട്​ സ​​ന​​ൽ​​കു​​മാ​​ർ (45), മ​​ത്താ​​യി ഈ​​ശോ (68) എ​​ന്നി​​വ​​രാ​​ണ്​ മ​​രി​​ച്ച​​ത്. കൃ​ഷി വ​കു​പ്പ്​ ഉ​ദ്യോ​ഗ​സ്​​ഥ​രു​ടെ അ​നാ​സ്​​ഥ​യാ​ണ്​ ദു​ര​ന്ത​ത്തി​നു കാ​ര​ണ​മെ​ന്നാ​ണ്​ പോ​ലീ​സ്​ റി​പ്പോ​ർ​ട്ട്.

അ​​പ്പ​​ര്‍കു​​ട്ട​​നാ​​ട​​ന്‍ മേ​​ഖ​​ല​​യി​​ലെ തി​​രു​​വ​​ല്ല, കു​​ട്ട​​നാ​​ട് താ​​ലൂ​​ക്കു​​ക​​ളി​​ലെ നി​​ര​​വ​​ധി പ​​ഞ്ചാ​​യ​​ത്തു​​ക​​​ളി​​ൽ കൃ​​ഷി ഒാ​​ഫി​​സ​​റോ ആ​​വ​​ശ്യ​​ത്തി​​ന്​ ജീ​​വ​​ന​​ക്കാ​​രോ ഇ​​ല്ല. കീ​​ട​​ബാ​​ധ പ​​രി​​ശോ​​ധി​​ച്ച് മ​​രു​​ന്നും ഉ​​പ​​യോ​​ഗ​​രീ​​തി​​യും നി​​ർ​​ദേ​​ശി​​ക്കേ​​ണ്ട ചു​​മ​​ത​​ല കൃ​​ഷി ഓ​​ഫി​​സ​​ർ​​മാ​​രു​​ടേ​​താ​​ണ്.

കൂ​​ടു​​ത​​ൽ മാ​​ർ​​ഗ​​നി​​ർ​​ദേ​​ശം ന​​ൽ​​കേ​​ണ്ട​​ത്​ ജി​​ല്ല അ​​ഗ്രി​​ക്ക​​ൾ​​ച്ച​​റ​​ൽ ജോ​​യ​​ൻ​​റ്​ ഡ​​യ​​റ​​ക്ട​​റ​​ർ​​മാ​​രാ​​ണ്. എ​​ന്നാ​​ൽ, കാ​​ര്യ​​മാ​​യ നി​​ർ​​ദേ​​ശ​​ങ്ങ​​ളോ സേ​​വ​​ന​​ങ്ങ​​ളോ ക​​ർ​​ഷ​​ക​​ർ​​ക്ക് ല​​ഭി​​ക്കാ​​റി​​ല്ല. കീ​​ട​​ബാ​​ധ സം​​ബ​​ന്ധി​​ച്ച ക​​ർ​​ഷ​​ക​​രു​​ടെ പ​​രാ​​തി​​ക​​ൾ ല​​ഭി​​ച്ചാ​​ൽ അ​​ത​​ത് പ്ര​​ദേ​​ശ​​ത്തെ കൃ​​ഷി ഓ​​ഫി​​സ​​ർ​​മാ​​ർ നേ​​രി​െ​​ട്ട​​ത്തി പ​​രി​​ശോ​​ധി​​ക്കു​​ക​​യും ആ​​വ​​ശ്യ​​മെ​​ന്ന് വ​​ന്നാ​​ൽ കാ​​ർ​​ഷി​​ക ഗ​​വേ​​ഷ​​ണ കേ​​ന്ദ്ര​​ത്തി​​​െൻറ സ​​ഹാ​​യം തേ​​ടി കീ​​ട​​നാ​​ശി​​ക​​ളു​​ടെ​​യും രാ​​സ​​വ​​ള​​ങ്ങ​​ളു​​ടെ​​യും പേ​​ര് രേ​​ഖാ​​മൂ​​ലം നി​​ർ​​ദേ​​ശി​​ക്ക​​ണ​​മെ​​ന്നു​​മാ​​ണ് ച​​ട്ടം.

എ​​ന്നാ​​ൽ, ഇ​​വ ഭൂ​​രി​​ഭാ​​ഗം ഉ​​ദ്യോ​​ഗ​​സ്ഥ​​രും പാ​​ലി​​ക്കാ​​റി​​ല്ല. പ​​ക​​രം വ​​ട​​ക്കേ ഇ​​ന്ത്യ​​ൻ രാ​​സ​​വ​​ള ലോ​​ബി​​ക​​ളു​​ടെ ഉ​​ൽ​​പ​​ന്ന​​ങ്ങ​​ൾ വാ​​ങ്ങാ​​ൻ നി​​ർ​​ദേ​​ശി​​ക്കു​​ക​​യാ​​ണ് പ​​തി​​വെ​​ന്ന്​ ക​​ർ​​ഷ​​ക​​ർ പ​​റ​​യു​​ന്നു. രാ​​സ​​വ​​ള​​ങ്ങ​​ളും കീ​​ട​​നാ​​ശി​​ക​​ളും ഏ​​ത​​ള​​വി​​ൽ പ്ര​​യോ​​ഗി​​ക്ക​​ണ​​മെ​​ന്ന​​തും സ്വീ​​ക​​രി​​ക്കേ​​ണ്ട മു​​ൻ​​ക​​രു​​ത​​ലു​​ക​​ളും ഉ​​പ​​ദേ​​ശി​​ക്കേ​​ണ്ട​​തും കൃ​​ഷി ഓ​​ഫി​​സ​​റാ​​ണ്. ഇ​​തും പ​​ല​​പ്പോ​​ഴും ന​​ട​​പ്പാ​​കാ​​റി​​ല്ല.

Show Full Article
TAGS:Pesticide Death agriculture department kerala news malayalam news 
Web Title - Pesticide Death, Agriculture Department accused - Kerala News
Next Story