Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

അ​ന്ത്യ​അ​ത്താ​ഴ സ്​​മ​ര​ണ​യി​ൽ ഇ​ന്ന്​ പെ​സ​ഹ

text_fields
bookmark_border
അ​ന്ത്യ​അ​ത്താ​ഴ സ്​​മ​ര​ണ​യി​ൽ ഇ​ന്ന്​ പെ​സ​ഹ
cancel

കോട്ടയം: കുരിശുമരണത്തിനു മുന്നോടിയായി ശിഷ്യന്മാർക്കൊപ്പം യേശു അന്ത്യഅത്താഴം കഴിച്ചതി​െൻറ ഒാർമ പുതുക്കി ക്രൈസ്‌തവര്‍ വ്യാഴാഴ്ച പെസഹ ആചരിക്കും. കുര്‍ബാന സ്‌ഥാപിച്ചതി​െൻറ സ്‌മരണയും പുതുക്കുന്ന പെസഹ കൂട്ടായ്‌മയുടെയും പങ്കുവെക്കലി​െൻറയും ആചരണം കൂടിയാണ്. ശിഷ്യന്മാരുടെ കാലുകള്‍ കഴുകി വിനയത്തി​െൻറ മാതൃകയായ യേശുവി​െൻറ  സ്‌മൃതിയില്‍ ദേവാലയങ്ങളില്‍ കാല്‍കഴുകല്‍ ശുശ്രൂഷ നടക്കും. യേശു 12 ശിഷ്യന്മാരുടെ പാദങ്ങള്‍ കഴുകിയത് അനുസ്‌മരിച്ച്‌ വൈദികര്‍ 12 വിശ്വാസികളുടെ കാല്‍കഴുകി ചുംബിക്കും. ഇതിനൊപ്പം അപ്പം മുറിക്കല്‍ ശുശ്രൂഷയും നടക്കും. പ്രത്യേക പ്രാർഥനചടങ്ങുകളുമുണ്ടാകും. വീടുകളിലും വൈകുന്നേരം അപ്പം മുറിക്കും.

ചില ദേവാലയങ്ങളിൽ ബുധനാഴ്ച വൈകുന്നേരം പെസഹ ശുശ്രൂഷ നടന്നു. ഭൂരിഭാഗം ദേവാലയങ്ങളിലും വ്യാഴാഴ്ച രാവിലെയും വൈകുന്നേരവുമായാണ് ചടങ്ങുകൾ. യേശുവി​െൻറ കുരിശുമരണം അനുസ്മരിച്ച് നാളെ ദുഃഖവെള്ളി ആചരിക്കും. യേശുവി​െൻറ പീഡാനുഭവം അനുസ്‌മരിച്ച്‌ െവള്ളിയാഴ്ച ദേവാലയങ്ങളും വിവിധ പ്രദേശങ്ങളും കേന്ദ്രീകരിച്ച്‌ കുരിശി​െൻറ വഴിനടത്തും.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - pesaha
Next Story