സ്ത്രീകളുടെ കാൽ കഴുകേണ്ടെന്ന കർദിനാളിെൻറ ഉത്തരവിനെതിരെ വൈദികർ
text_fieldsകൊച്ചി: എറണാകുളം-അങ്കമാലി അതിരൂപതയിലെ ഭൂമിയിടപാടിൽ കർദിനാൾ വിരുദ്ധ പക്ഷത്ത് ഉറച്ചുനിൽക്കുന്ന വൈദികർ പുതിയ നീക്കവുമായി രംഗത്ത്. പെസഹ ദിനത്തിൽ സ്ത്രീകളുടെ കാൽ കഴുകേണ്ടതില്ലെന്ന് കാണിച്ച് കർദിനാൾ മാർ ജോർജ് ആലഞ്ചേരി കഴിഞ്ഞവർഷം പുറപ്പെടുവിച്ച ഉത്തരവ് പിൻവലിക്കണമെന്നാണ് വൈദികരുടെ ആവശ്യം. അടുത്ത വൈദിക സമിതി യോഗത്തിൽ വിഷയം ഉന്നയിക്കാനും തീരുമാനിച്ചിട്ടുണ്ട്.
സ്ത്രീക്കും പുരുഷനും സഭാ നിയമങ്ങൾ തുല്യപ്രാധാന്യമാണ് നൽകുന്നതെന്നിരിക്കെ പുരുഷൻമാരുടെ കാലുകൾ മാത്രം കഴുകിയാൽ മതിയെന്ന കർദിനാളിെൻറ ഉത്തരവ് സഭക്കും കാനോൻ നിയമങ്ങൾക്കും വിരുദ്ധമാണെന്നാണ് ഒരു വിഭാഗം വൈദികർ ചൂണ്ടിക്കാട്ടുന്നത്.
യേശു 12 പുരുഷൻമാരുടെ കാൽ കഴുകിയതിനെ അനുസ്മരിച്ച് നടത്തുന്ന ചടങ്ങിൽ സ്ത്രീകളുടെ കാൽ കഴുകേണ്ട കാര്യമില്ലെന്നാണ് കർദിനാളിെൻറ ഉത്തരവിനെ പിന്തുണക്കുന്നവരുടെ വാദം. എന്നാൽ, മാർപാപ്പക്ക് സ്ത്രീകളുടെ കാൽ കഴുകാമെങ്കിൽ കർദിനാളിന് എന്തുകൊണ്ട് ആയിക്കൂടാ എന്ന് മറുവിഭാഗം ചോദിക്കുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.