ആശമാര്‍ക്ക് പഞ്ചായത്തിന്റെ അധിക വേതനം: വേറിട്ട പദ്ധതിയുമായി പെരുവയല്‍ ബജറ്റ്
text_fieldsകുറ്റിക്കാട്ടൂർ (കോഴിക്കോട്): ആശാപ്രവര്‍ത്തകര്‍ക്ക് മാസത്തില്‍ 2000 രൂപ അധിക വേതനം നല്‍കുന്നതിന് പദ്ധതി പ്രഖ്യാപിച്ച് പെരുവയല്‍ ഗ്രാമപഞ്ചായത്ത് ബജറ്റ്. പഞ്ചായത്തിലെ 25 ആശ വര്‍ക്കര്‍മാര്‍ക്ക് പദ്ധതി തയാറാക്കുന്നതിന് സര്‍ക്കാറിന്റെ പ്രത്യേക അനുമതി തേടും.
അനുമതി ലഭിച്ചാല്‍ ഉടന്‍ നടപ്പാക്കുമെന്ന് വൈസ് പ്രസിഡന്റ് പി.കെ. ഷറഫുദ്ദീൻ ബജറ്റ് പ്രസംഗത്തില്‍ പ്രഖ്യാപിച്ചു. സര്‍ക്കാറാണ് വേതനം വര്‍ധിപ്പിക്കേണ്ടത്. പഞ്ചായത്തിന് ഫണ്ടിന്റെ പരിമിതിയുണ്ട്.
എങ്കിലും ആശാപ്രവര്‍ത്തകരുടെ ന്യായമായ ആവശ്യം സര്‍ക്കാറുകള്‍ പരിഗണിക്കുന്നതുവരെ ആശ്വാസ പദ്ധതിയായി നടപ്പാക്കുന്നതിനുള്ള അനുമതിയാണ് തേടുകയെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

