Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightചില്ലുവാതിൽ വയറിൽ...

ചില്ലുവാതിൽ വയറിൽ കുത്തിക്കയറി ബാങ്കിൽ യുവതിക്ക്​ ദാരുണാന്ത്യം

text_fields
bookmark_border
ചില്ലുവാതിൽ വയറിൽ കുത്തിക്കയറി ബാങ്കിൽ യുവതിക്ക്​ ദാരുണാന്ത്യം
cancel

പെ​രു​മ്പാ​വൂ​ര്‍: ബാ​ങ്കി​ല്‍ പ​ണ​മെ​ടു​ക്കാ​നെ​ത്തി​യ യു​വ​തി ചി​ല്ലു​വാ​തി​ൽ ത​ക​ര്‍ന്ന് വ​യ​റി​ൽ കു​ത്തി​ക്ക​യ​റി​ മ​രി​ച്ചു. കൂ​വ​പ്പ​ടി ചേ​രാ​ന​ല്ലൂ​ർ മ​ങ്കു​ഴി തേ​ല​ക്കാ​ട്ട് വ​ട​ക്കേ​വീ​ട്ടി​ല്‍ ജി​ജു പോ​ളി​​െൻറ ഭാ​ര്യ ബീ​ന​യാ​ണ് (46) മ​രി​ച്ച​ത്. തി​ങ്ക​ളാ​ഴ്ച ഉ​ച്ച​ക്ക് ഒ​ന്നി​നു​ശേ​ഷം എ.​എം റോ​ഡി​ൽ പ​ട്ടാ​ലി​ലു​ള്ള ബാ​ങ്ക്​ ഓ​ഫ്​ ബ​റോ​ഡ​യി​ലാ​യി​രു​ന്നു അ​പ​ക​ടം. 

ബീ​ന ചെ​ക്ക് ന​ല്‍കി ടോ​ക്ക​ൺ വാ​ങ്ങി​യ​ശേ​ഷം പു​റ​ത്ത്​ സ്‌​കൂ​ട്ട​റി​ല്‍ മ​റ​ന്നു​വെ​ച്ച താ​ക്കോ​ല്‍ എ​ടു​ക്കാ​ന്‍ ധൃ​തി​യി​ൽ പു​റ​ത്തി​റ​ങ്ങു​ക​യാ​യി​രു​ന്നു. ഇ​ര​ട്ട വാ​തി​ലു​ക​ളി​ലൊ​ന്നി​​െൻറ വ​ശ​ത്ത് ഇ​ടി​ച്ചു​ണ്ടാ​യ ആ​ഘാ​ത​ത്തി​ല്‍ ചി​ല്ല് പൊ​ട്ടി വ​യ​റി​​െൻറ ഇ​ട​തു​വ​ശ​ത്ത് കു​ത്തി​ക്ക​യ​റി. ഉ​ട​ൻ ഇ​വ​ർ നി​ല​ത്തു​വീ​ണു. ബാ​ങ്കി​ലു​ള്ള​വ​ര്‍ സ​മീ​പ​ത്തെ താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചു. ഡോ​ക്ട​ര്‍മാ​ര്‍ പ​രി​ശോ​ധി​ക്കും​മു​മ്പ് മ​രി​ച്ചു. ആ​ന്ത​രി​ക ര​ക്ത​സ്രാ​വ​മാ​ണ് മ​ര​ണ​ത്തി​നി​ട​യാ​ക്കി​യ​തെ​ന്ന്​ ഡോ​ക്ട​ര്‍മാ​ർ പ​റ​ഞ്ഞു. 

യു​വ​തി​യെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ക്കാ​ന്‍ വൈ​കി​യ​താ​യും ആ​രോ​പ​ണ​മു​ണ്ട്. കൂ​വ​പ്പ​ടി​യി​ല്‍ ജി​ജു പോ​ള്‍ ന​ട​ത്തു​ന്ന ഇ​ല​ക്‌​ട്രോ​ണി​ക്‌​സ് ക​ട​യി​ല്‍നി​ന്നാ​ണ് ഇ​വ​ര്‍ ബാ​ങ്കി​ലെ​ത്തി​യ​ത്. പൊ​ലീ​സ് കേ​സെ​ടു​ത്തു. 
മ​ക്ക​ള്‍: അ​ഖി​ല, ജെ​യ്‌​മോ​ന്‍, ജി​സ്‌​മോ​ന്‍.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:accident deathbankkerala newsperumbavoormalayalam newswomen deathAccident NewsAccident News
News Summary - Perumbavoor Women Accident Death at Bank -Kerala news
Next Story