Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightചില്ലുവാതിലിൽ ഇടിച്ച്​...

ചില്ലുവാതിലിൽ ഇടിച്ച്​ യുവതി മരിച്ച സംഭവം; മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു

text_fields
bookmark_border
ചില്ലുവാതിലിൽ ഇടിച്ച്​ യുവതി മരിച്ച സംഭവം; മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു
cancel

കൊച്ചി: പെരുമ്പാവൂരിൽ ബാങ്കിന്‍റെ ഗ്ലാസ് വാതിൽ ചില്ല്​ തുളച്ചുകയറി യുവതി മരിച്ച സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു. എറണാകുളം റൂറൽ ജില്ല പൊലീസ് മേധാവിയും പെരുമ്പാവൂർ നഗരസഭ സെക്രട്ടറിയും അന്വേഷണം നടത്തി മൂന്നാഴ്‍ച്ചയ്ക്കകം റിപ്പോർട്ട് സമർപ്പിക്കാൻ കമീഷൻ അധ്യക്ഷൻ ജസ്​റ്റിസ് ആന്‍റണി ഡൊമിനിക് ആവശ്യപ്പെട്ടു. 

പെരുമ്പാവൂരിലെ ബാങ്ക് ഓഫ് ബറോഡ ബ്രാഞ്ചിൽ സ്ഥാപിച്ചിരുന്നത് ഗുണനിലവാരം കുറഞ്ഞ നേർത്ത ഗ്ലാസാണെന്ന പരാതി ഉയർന്ന സാഹചര്യത്തിലാണ്​ കേസെടുത്തത്​.  ഫഅതേസമയം, ചൊവ്വാഴ്​ച രാവ​ിലെ പൊലീസ് ബാങ്കിലെത്തി പരിശോധന നടത്തി. 

ബാങ്കിന് മുന്നിലെ വാതിലിൽ ഇടിച്ച് ഗ്ലാസ് പൊട്ടി വീണ് വയറിൽ തുളച്ച് കയറിയാണ് കൂവപ്പാടി ചേലക്കാട്ടിൽ ബൈജു പോളിന്‍റെ ഭാര്യ ബീന മരിച്ചത്. പെരുമ്പാവൂർ എ.എം റോഡിലെ ബാങ്ക് ഓഫ് ബറോഡ ബ്രാഞ്ചിൽ തിങ്കളാഴ്​ച ഉച്ചക്ക്​ പന്ത്രണ്ടരയോടെയായിരുന്നു അപകടം. തൊട്ടടുത്തുള്ള 100 മീറ്റർ അകലെയുള്ള പെരുമ്പാവൂർ താലൂക്കാശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരിച്ചിരുന്നു. 
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:accident deathbankkerala newsperumbavoormalayalam newswomen deathAccident News
News Summary - Perumbavoor Woman death Human Rights Commission Case Registered -Kerala news
Next Story