മദ്യപിച്ച് ബഹളംെവച്ച പിതാവിനെ കൊലപ്പെടുത്തിയ കേസിൽ യുവാവ് അറസ്റ്റിൽ
text_fieldsപെരുമ്പാവൂര്‍: മദ്യപിച്ച് വീട്ടില്‍ ബഹളം െവച്ച പിതാവിനെ കഴുത്തില്‍ പിടിച്ച് തള്ളിവീഴ്ത്തി കൊലപ്പെടുത്തി യ കേസില്‍ യുവാവിനെ അറസ്റ്റ് ചെയ്തു. കൂവപ്പടി എടവൂര്‍ കാരിക്കാട്ടില്‍ വേലായുധനാണ് (72) കൊല്ലപ്പെട്ടത്. സംഭവത്തില്‍ ഇളയ മകന് ഗോപിയെ (32) കോടനാട് പൊലീസ് അറസ്റ്റ് ചെയ്തു.
ചൊവ്വാഴ്ച പുലര്‍ച്ച 1.30നാണ് സംഭവം. രാത്രി മദ്യപിച്ചെത്തിയ വേലായുധന് വീട്ടില്‍ ബഹളം െവച്ചപ്പോള്‍ ഗോപി കഴുത്തില്‍ പിടിച്ച് പിന്നോട്ട് തള്ളി. തള്ളലിെൻറ ശക്തിയില്‍ ഭിത്തിയില്‍ തലയിടിച്ച് വീണ വേലായുധന് തല്‍ക്ഷണം മരിച്ചതായി പൊലീസ് പറഞ്ഞു. കളമശ്ശേരി മെഡിക്കല്‍ കോളജില്‍ നടത്തിയ പോസ്റ്റ്മോര്‍ട്ടത്തില്‍ തലക്ക് പിന്നിലേറ്റ ക്ഷതമാണ് മരണകാരണമെന്ന് വ്യക്തമായി.
പൊലീസ് സര്ജന് നല്കിയ റിപ്പോര്‍ട്ടിെൻറ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. പെരുമ്പാവൂര്‍ ഡി.വൈ.എസ്.പി.ഹരിദാസിെൻറ നിർദേശാനുസരണം സി.ഐ. അജേഷ് കുമാറിെൻറ നേതൃത്വത്തില്‍ എസ്.ഐ. ജോസഫ്, എ.എസ്.ഐമാരായ ശിവപ്രസാദ്, പി.എന്‍. പ്രസാദ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്. പെരുമ്പാവൂര്‍ കോടതി റിമാൻഡ് ചെയ്തു.
