Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range പെരുമ്പാവൂരിൽ വാഹനാപകടം; ഗർഭിണി ഉൾപ്പടെ മൂന്ന് പേർ മരിച്ചു
text_fieldsbookmark_border
പെരുമ്പാവൂർ: എം.സി റോഡിലെ പുല്ലുവഴിയിലുണ്ടായ വാഹനാപകടത്തിൽ ഗർഭിണി ഉൾപ്പടെ മൂന്ന് മലപ്പുറം സ്വദേശികൾ മരിച്ചു . ഞായറാഴ്ച പുലർച്ചെ നാലിനായിരുന്നു അപകടം. മലപ്പുറം വട്ടത്തറ മുളുത്തുളി വീട്ടിൽ ഹനീഫ മൗലവി (29), ഭാര്യ സുമയ്യ (20), ഹനീഫയുടെ സഹോദരൻ ഷാജഹാൻ (25) എന്നിവരാണ് മരിച്ചത്.

അപകടത്തിൽപ്പെട്ട കാറും ലോറിയും
തടിലോറിയിൽ കാറിടിച്ചാണ് അപകടമെന്ന് കുറുപ്പുംപടി പൊലീസ് അറിയിച്ചു. പൂർണ ഗർഭിണിയായിരുന്ന സുമയ്യയുടെ മുണ്ടക്കയത്തെ പുഞ്ചവയലിലുള്ള വീട്ടിലേക്ക് പോകുകയായിരുന്നു. നിലമ്പൂരിലെ അറബിക് കോളജ് അധ്യാപകനായിരുന്നു ഹനീഫ.
മൃതദേഹങ്ങൾ പെരുമ്പാവൂർ താലൂക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
