Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമെഡിക്കൽ കോളജും...

മെഡിക്കൽ കോളജും ബാലു​ശ്ശേരി ആശുപത്രിയും സന്ദർശിച്ചവർ നിപ സെല്ലുമായി ബന്ധപ്പെടണം

text_fields
bookmark_border
മെഡിക്കൽ കോളജും ബാലു​ശ്ശേരി ആശുപത്രിയും സന്ദർശിച്ചവർ നിപ സെല്ലുമായി ബന്ധപ്പെടണം
cancel

കോഴിക്കോട്​: രണ്ടു ദിവസങ്ങളിലായി മൂന്ന്​ നിപ മരണമുണ്ടായ സാഹചര്യത്തിൽ ഇവരുമായി സമ്പർക്കമുണ്ടായ എല്ലാവരെയും കണ്ടെത്താനും നിരീക്ഷണം ശക്​തിപ്പെടുത്താനും ആരോഗ്യവകുപ്പ്​  തീരുമാനിച്ചു. മേയ്​ അഞ്ചിന്​ രാവിലെ 10 മുതൽ വൈകീട്ട്​ അഞ്ചുവ​രെ മെഡിക്കൽ കോളജ്​ ആശുപത്രി കാഷ്യാലിറ്റി, സി.ടി സ്​കാൻ റൂം, വിശ്രമമുറി എന്നിവിടങ്ങളിലും 14ന്​ രാത്രി ഏഴുമുതൽ ഒമ്പതുവരെയും 18, 19 തീയതികളിൽ ഉച്ച​ രണ്ടുവരെയും ബാലുശ്ശേരി ഗവ. ആശുപത്രിയിലും പോയവർ സ്​റ്റേറ്റ്​ നിപ സെല്ലിൽ വിളിച്ചറിയിക്കണം. ​0495 -2381000 എന്ന ഫോൺ നമ്പറിലാണ്​  ബന്ധപ്പെടേണ്ടത്​. 

വിളിക്കുന്നവരുടെ പേരുവിവരം ഒരു കാരണവശാലും പുറത്തറിയിക്കില്ലെന്ന്​  ജില്ല മെഡിക്കൽ ഒാഫിസർ​ ഡോ. വി. ജയശ്രീ അറിയിച്ചു. ഇൗ ദിവസങ്ങളിൽ മരിച്ച നെല്ലിക്കാപ്പറമ്പ്​  മാട്ടുമുറി കോളനിയിൽ അഖിൽ, കോട്ടൂർ പൂനത്ത്​ നെല്ലിയുള്ളതിൽ റസിൻ എന്നിവരുമായി  സമ്പർക്കത്തിലുണ്ടായിരുന്നവരും നിപ സെല്ലുമായി ഫോണിൽ ബന്ധപ്പെടണം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsmalayalam newsNipah VirusRare Viral Fever
News Summary - Person Who Visit Hospital Should Call to Nipah Cell - Kerala news
Next Story