Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകൊലക്കേസിൽ ജയിലിൽ...

കൊലക്കേസിൽ ജയിലിൽ കഴിയുന്നയാൾക്ക്​ എൽഎൽ.ബി പ്രവേശനത്തിന്​ അനുമതി

text_fields
bookmark_border
പ്രതീകാത്മക ചിത്രം
cancel
camera_alt

പ്രതീകാത്മക ചിത്രം

കൊച്ചി: കൊലക്കേസിൽ പ്രതിയായി സെൻട്രൽ ജയിലിൽ ശിക്ഷയനുഭവിക്കുന്നയാൾക്ക്​ ഓൺലൈൻ നിയമപഠനത്തിന്​ കോളജ്​ മുഖേന പ്രവേശനം അനുവദിച്ച്​ ഹൈകോടതി. മലപ്പുറത്തെ സ്വകാര്യ ലോ കോളജിന്‍റെ തടസ്സവാദങ്ങൾ തള്ളിയാണ് കണ്ണൂർ സെൻട്രൽ ജയിലിൽ കഴിയുന്നയാൾക്ക്​ ത്രിവത്സര എൽഎൽ.ബി പഠനത്തിന്​ ജസ്റ്റിസ് ബെച്ചു കുര്യൻ തോമസ്​ അനുമതി നൽകിയത്​.

മത്സരപരീക്ഷയെഴുതി അർഹത നേടിയിട്ടും സ്വകാര്യ ലോ കോളജ് പ്രവേശനം നിഷേധിച്ചത്​ ചോദ്യം ചെയ്ത്​ തടവുകാരൻ നൽകിയ ഹരജിയാണ്​ കോടതി പരിഗണിച്ചത്​.

കോളജിന്‍റെ അച്ചടക്കത്തെ ബാധിക്കുമെന്നും ന്യൂനപക്ഷ വിദ്യാഭ്യാസ സ്ഥാപനമായതിനാൽ അതിന്‍റെ താൽപര്യത്തിന് വിരുദ്ധമായ കാര്യങ്ങളിൽ നിർബന്ധിക്കാനാകില്ലെന്നും ചൂണ്ടിക്കാട്ടിയാണ്​ പ്രവേശനം നൽകാൻ വിസമ്മതിച്ചത്​.

എന്നാൽ, ഇത്​ അംഗീകരിക്കാനാകില്ലെന്ന് കോടതി പറഞ്ഞു. കുറ്റവാളിയായ ഹരജിക്കാരന്‍റെ മാനസിക പരിവർത്തനത്തിനും സമൂഹത്തിലേക്കുള്ള പുനരധിവാസത്തിനും വിദ്യാഭ്യാസം സഹായകമാകുമെന്ന് വിലയിരുത്തിയ കോടതി, കോഴ്​സിന്​ പ്രവേശനം നൽകാൻ നിർദേശിക്കുകയായിരുന്നു.

മൗലികാവകാശത്തിന്‍റെ ഭാഗമായ വിദ്യാഭ്യാസം തുടരാൻ കുറ്റവാളിക്കും അവകാശമുണ്ടെന്ന മുമ്പ് പുറപ്പെടുവിച്ച വിധിയിലെ പരാമർശങ്ങൾ ഈ കേസിലും ആവർത്തിച്ചു. രണ്ട്​ തടവുകാർക്ക് എൽഎൽ.ബി ഓൺലൈൻ പഠനം അനുവദിച്ച് അടുത്തിടെ കോടതി ഉത്തരവിട്ടിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LLBmurder case
News Summary - person who is jailed for murder case is allowed to take LLB admission
Next Story