Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightവാഹനങ്ങളു​ടെ...

വാഹനങ്ങളു​ടെ പെർമിറ്റ്​ ഫീസ്​ കുത്തനെ ഉയർത്തുന്നു

text_fields
bookmark_border
motor vehicle department
cancel

തി​രു​വ​ന​ന്ത​പു​രം: കാ​റു​ക​ൾ അ​ട​ക്കം ട്രാ​ൻ​സ്​​പോ​ർ​ട്ട്​ വാ​ഹ​ന​ങ്ങ​ളു​ടെ പെ​ർ​മി​റ്റ്​ ഫീ​സ്​ വ​ർ​ധി​പ്പി​ച്ച്​ ഗ​താ​ഗ​ത​വ​കു​പ്പി​ന്‍റെ ക​ര​ട്​ വി​ജ്ഞാ​പ​നം. കാ​റു​ക​ളു​ടെ പെ​ർ​മി​റ്റ്​ ഫീ​സ്​ 760 രൂ​പ​യി​ൽ​നി​ന്ന്​ 1000 ആ​യാ​ണ്​ വ​ർ​ധി​ക്കു​ക.

14 മു​ത​ൽ 21 സീ​റ്റു​ക​ൾ​വ​രെ കോ​ൺ​ട്രാ​ക്ട്​ കാ​ര്യേ​ജ്​ വാ​ഹ​ന​ങ്ങ​ൾ​ക്ക്​ 2800 രൂ​പ​യാ​യി​രു​ന്ന​ത്​ 4500 രൂ​പ​യാ​യി ഉ​യ​രും. 21 സീ​റ്റി​ന്​ മു​ക​ളി​ലു​ള്ള​വ​യു​ടേ​ത്​ ​ 5250 രൂ​പ​യാ​യാ​ണ്​ വ​ർ​ധി​പ്പി​ച്ച​ത്. 3960 രൂ​പ​യാ​ണ്​ നി​ല​വി​ൽ. ഇ​ട​ത്ത​രം ഗു​ഡ്​​സ്​ വാ​ഹ​ന​ങ്ങ​ളു​ടേ​ത്​ (എ​ൽ.​ജി.​വി) 1170 രൂ​പ​യി​ൽ​നി​ന്ന്​ 1500 ആ​യി ​ വ​ർ​ധി​ക്കും. എ​ൽ.​ജി.​വി​ക്ക്​​ മു​ക​ളി​ലു​ള്ള വാ​ഹ​ന​ങ്ങ​ൾ​ക്ക്​ 2250 രൂ​പ​യാ​യും. നി​ല​വി​ൽ ഇ​ത്ത​രം വാ​ഹ​ന​ങ്ങ​ൾ​ക്ക്​ 1870 രൂ​പ​യാ​ണ്​ പെ​ർ​മി​റ്റി​നാ​യി ന​ൽ​കേ​ണ്ട​ത്.

സ്വ​കാ​ര്യ ബ​സു​ക​ളു​ടെ നി​ല​വി​ലെ പെ​ർ​മി​റ്റ്​ ഫീ​സ്​ 5900 രൂ​പ​യാ​ണ്. ഇ​ത്​ 8250 ആ​യാ​ണ്​ വ​ർ​ധി​ക്കു​ക. സ്വ​കാ​ര്യ​ബ​സു​ക​ളു​ടെ താ​ൽ​ക്കാ​ലി​ക പെ​ർ​മി​റ്റ്​ നി​ര​ക്കും വ​ർ​ധി​പ്പി​ച്ചി​ട്ടു​ണ്ട്. പെ​ർ​മി​റ്റ്​ ഫീ​സി​ന്​ പു​റ​മേ സ​ർ​വി​സ്​ ചാ​ർ​ജ്​ എ​ന്ന പേ​രി​ൽ 170 രൂ​പ​കൂ​ടി എ​ല്ലാ വി​ഭാ​ഗം വാ​ഹ​ന​ങ്ങ​ളും അ​ധി​ക​മാ​യി അ​ട​യ്​​ക്ക​ണം. അ​ഞ്ച്​ വ​ർ​ഷം കൂ​ടു​മ്പോ​ഴാ​ണ്​ വാ​ഹ​ന​ങ്ങ​ൾ പെ​ർ​മി​റ്റ്​ പു​തു​ക്കേ​ണ്ട​ത്. പെ​ർ​മി​റ്റ്​ ഫീ​സ്​ വ​ർ​ധ​ന​ക്കെ​തി​രെ ബ​സു​ട​മ​ക​ൾ രം​ഗ​ത്തെ​ത്തി.

വ​ർ​ധി​പ്പി​ക്കാ​നു​ള്ള നീ​ക്കം ഉ​പേ​ക്ഷി​ക്ക​ണ​മെ​ന്ന്​ പ്രൈ​വ​റ്റ്​ ബ​സ്​ ഓ​പ​റേ​റ്റേ​ഴ്​​സ്​ ഫെ​ഡ​റേ​ഷ​ൻ ഭാ​ര​വാ​ഹി​ക​ൾ ആ​വ​ശ്യ​പ്പെ​ട്ടു. അ​തേ​സ​മ​യം ഓ​ട്ടോ​റി​ക്ഷ​ക​ളെ​ പെ​ർ​മി​റ്റ്​ വ​ർ​ധ​ന​യി​ൽ​നി​ന്ന്​ ഒ​ഴി​വാ​ക്കി​യി​ട്ടു​ണ്ട്. വ​ലി​യ പ്ര​തി​ഷേ​ധം ഭ​യ​ന്നാ​ണ്​ ഓ​ട്ടോ​റി​ക്ഷ​ക​ളെ ഒ​ഴി​വാ​ക്കി​യ​ത്. ഇ​തി​ന്​ പു​റ​മേ ഓ​രോ വി​ഭാ​ഗം ഫാ​ൻ​സി ന​മ്പ​റു​ക​ളു​ടെ ബു​ക്കി​ങ്​ ഫീ​സും വ​ർ​ധി​ക്കു​മെ​ന്ന്​ ക​ര​ട്​ വി​ജ്ഞാ​പ​നം വ്യ​ക്ത​മാ​ക്കു​ന്നു. 3000 മു​ത​ലാ​ണ്​ നി​ല​വി​ൽ ഫാ​ൻ​സി ന​മ്പ​റു​ക​ൾ​ക്ക്​ ബു​ക്കി​ങ്​ ഫീ​സ്​ നി​ര​ക്ക്. എ​ന്നാ​ൽ, 3000 രൂ​പ​ക്ക്​ ഇ​നി ഫാ​ൻ​സി ന​മ്പ​ർ ബു​ക്ക്​ ചെ​യ്യാ​നാ​വി​ല്ല.

5000 രൂ​പ​മു​ത​ലാ​ണ്​ ഇ​ത്ത​രം ന​മ്പ​രു​ക​ൾ​ക്കു​ള്ള ബു​ക്കി​ങ്​ തു​ട​ങ്ങു​ക. 10,000 രൂ​പ, 15,000 രൂ​പ, 25,000 രൂ​പ, 50,000 രൂ​പ, 1 ല​ക്ഷം രൂ​പ എ​ന്നി​ങ്ങ​നെ​യാ​ണ്​ ഓ​രോ വി​ഭാ​ഗം ന​മ്പ​രു​ക​ൾ​ക്കും നി​ശ്ച​യി​ച്ചി​രി​ക്കു​ന്ന പു​തി​യ നി​ര​ക്ക്. 15,000 രൂ​പ​യു​ടെ ന​മ്പ​രു​ക​ൾ മു​മ്പു​ണ്ടാ​യി​രു​ന്നി​ല്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:VehiclesMotor Vehicle DepartmentKerala NewsPermit Fee
News Summary - Permit fee for vehicles is increasing
Next Story