Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ക്ലാസിഫിക്കേഷൻ വ്യക്തമാക്കാത്ത ബാറുകൾക്ക് അനുമതി നൽകില്ല: എം. ലിജു

text_fields
bookmark_border
ക്ലാസിഫിക്കേഷൻ വ്യക്തമാക്കാത്ത ബാറുകൾക്ക് അനുമതി നൽകില്ല: എം. ലിജു
cancel

തിരുവനന്തപുരം: ക്ലാസിഫിക്കേഷൻ വ്യക്തമാക്കാത്ത ബാറുകൾക്ക് അനുമതി നൽകില്ലെന്ന് എക്സൈസ് മന്ത്രി എം. ലിജു. ബാർ ലൈസൻസ് പുതുക്കണമെങ്കിൽ സ്റ്റാർ ക്ലാസിഫിക്കേഷൻ വ്യക്തമാക്കണം. ഇത് നൽകുന്നത് കേന്ദ്ര ടൂറിസം വകുപ്പാണ്. കോവിഡ് കാലം മുതൽ ഇതിൽ കാലതാമസം വരുന്നുണ്ടായിരുന്നു. ഇത് ഒഴിവാക്കാൻ കേരള ടൂറിസം വകുപ്പാണ് അനുമതി നൽകിയിരുന്നത്. എൽ.ഡി.എഫ് സർക്കാരാണ് ഈ നയമെടുത്തത്. കേന്ദ്ര ടൂറിസം വകുപ്പിലെ ഉദ്യോഗസ്ഥരുടെ തിരക്ക് കാരണം അനുമതി വൈകുന്നതിന് അപേക്ഷകരെ കുറ്റം പറയാൻ കഴിയില്ല. എന്നാൽ റിജക്റ്റ് ചെയ്യപ്പെട്ടവർ ലൈസൻസ് പട്ടികയിൽ ഉണ്ടെങ്കിൽ അത് ഗൗരവതരമാണ്. ഇത് പരിശോധിക്കുന്നതിന് നിരസിക്കപ്പെട്ടവരുടെ പട്ടിക എടുക്കുക എന്ന നിർദ്ദേശമാണ് നിലവിലെ മന്ത്രിയെന്ന നിലയിൽ നൽകിയത്. എന്നാൽ ഇത് ലഭ്യമായിട്ടില്ല എന്നാണ് നിലവിൽ ലഭിച്ച വിവരം.

സ്റ്റാർ ക്ലാസിഫിക്കേഷൻ നിരസിക്കപ്പെട്ട ഹോട്ടലുകൾക്ക് ലൈസൻസ് പുതുക്കിക്കൊടുക്കേണ്ട ഉത്തരവാദിത്തം സർക്കാരിനില്ലെന്നും എം. ലിജു പറഞ്ഞു. 2026-27 വർഷത്തേക്ക് തങ്ങളുടെ സ്റ്റാർ റേറ്റിംഗ് പുനർനിർണ്ണയിക്കുന്നതിന് അപേക്ഷ നൽകി ടൂറിസം മന്ത്രാലയത്തിന്റെ അംഗീകാരത്തിനായി കാത്തിരിക്കുന്ന ഹോട്ടലുകളുടെ ബാർ ലൈസൻസുകൾ പുതുക്കി നൽകാൻ എക്സൈസ് കമ്മീഷണർക്ക് നിർദ്ദേശം നൽകിയ മുൻ എൽ.ഡി.എഫ് സർക്കാരിന്റെ ഉത്തരവിനെ കേന്ദ്ര സർക്കാർ നേരത്തെ കോടതിയിൽ എതിർത്തിരുന്നു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Permission will not be granted to bars without clear classification- M Liju
Next Story