
ചൊവ്വ, ശനി ദിവസങ്ങളില്‍ കൂടുതൽ കടകൾ തുറക്കാൻ അനുമതി; ഇളവുകൾ മലപ്പുറം ജില്ലക്ക് ബാധകമല്ല
text_fieldsതിരുവനന്തപുരം: സംസ്ഥാനത്ത് ലോക്ഡൗണിൽ ഇളവുകൾ വരുത്തി സർക്കാർ ഉത്തരവിറങ്ങി. മൊബൈല്‍ ഫോണും കമ്പ്യൂട്ടറും നന്നാക്കുന്ന കടകൾ ചൊവ്വ, ശനി ദിവസങ്ങളില്‍ തുറക്കാം. ഗ്യാസ് സ്റ്റൗ നന്നാക്കുന്ന കടകൾ, കൃത്രിമ അവയവങ്ങൾ വിൽക്കുകയും നന്നാക്കുകയും ചെയ്യുന്ന കടകൾ, ശ്രവണ സഹായ ഉപകരണങ്ങൾ വിൽക്കുകയും നന്നാക്കുകയും ചെയ്യുന്ന കടകൾ, കണ്ണട വിൽപ്പന ഷോപ്പുകൾ എന്നിവക്കും ചൊവ്വ, ശനി ദിവസങ്ങളിൽ പ്രവർത്തിക്കാം.
അതേസമയം, ഈ ഇളവുകൾ തീവ്രരോഗ വ്യാപനമുള്ള മലപ്പുറം ജില്ലക്ക് ബാധകമല്ല. സ്ത്രീകളുടെ ശുചിത്വ വസ്തുക്കൾ വിൽപന സ്ഥലങ്ങളിൽ എത്തിക്കാനുള്ള വാഹനങ്ങൾക്കും അനുമതി നൽകി.
ചകിരി മില്ലുകള്‍ക്ക് കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് പ്രവര്‍ത്തിക്കാം. വളം, കീടനാശിനി കടകള്‍ ആഴ്ചയില്‍ ഒരു ദിവസം പ്രവര്‍ത്തിക്കും. ചെത്ത് കല്ല് വെട്ടാനും അനുമതിയുണ്ട്.
കല്ല് കൊണ്ട് പോകുന്ന വാഹനങ്ങളെ തടയുന്നത് ഒഴിവാക്കുകയും ചെയ്യും. വയനാട്, ഇടുക്കി ജില്ലകളിലെ മലഞ്ചരക്ക് കടകള്‍ക്ക് ആഴ്ചയില്‍ രണ്ട് ദിവസം തുറക്കാം. മറ്റ് ജില്ലകളില്‍ ആഴ്ചയില്‍ ഒരു ദിവസം തുറന്ന് പ്രവര്‍ത്തിക്കാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
