You are here

തീരത്തെ ആശങ്കയിലാക്കി പെരിയാറില്‍ ജലനിരപ്പ് ഉയരുന്നു

00:45 AM
15/08/2019
water-level

ആ​ലു​വ: തീ​ര​ത്തെ ആ​ശ​ങ്ക​യി​ലാ​ക്കി പെ​രി​യാ​റി​ല്‍ ജ​ല​നി​ര​പ്പ് ഉ​യ​രു​ന്നു. പ്ര​ള​യ​വാ​ർ​ഷി​ക ദി​ന​ത്തി​ൽ വെ​ള്ളം വീ​ണ്ടും ഉ​യ​ർ​ന്ന​ത് ഭീ​തി​യോ​ടെ​യാ​ണ് ജ​നം നോ​ക്കി​ക്കാ​ണു​ന്ന​ത്. ക​ഴി​ഞ്ഞ വ​ർ​ഷ​ത്തെ ജ​ല​നി​ര​പ്പ് ഇ​തി​നേ​ക്കാ​ൾ വ​ള​രെ കൂ​ടു​ത​ലാ​യി​രു​ന്നു​വെ​ന്ന​ത് ചെ​റി​യൊ​രു ആ​ശ്വാ​സം ന​ൽ​കു​ന്നു​ണ്ട്. ക​ഴി​ഞ്ഞ ദി​വ​സ​മു​ണ്ടാ​യ വെ​ള്ള​പ്പൊ​ക്ക​ത്തി​നു ​ശേ​ഷം ജ​ല​നി​ര​പ്പ് താ​ഴ്ന്നി​രു​ന്ന​താ​ണ്.

ര​ണ്ട് ദി​വ​സ​ത്തി​ന് ശേ​ഷം വീ​ണ്ടും ജ​ല​നി​ര​പ്പ് ഉ​യ​രു​ക​യാ​യി​രു​ന്നു. ജി​ല്ല​യു​ടെ  കി​ഴ​ക്ക​ന്‍ മേ​ഖ​ല​യി​ല്‍ ല​ഭി​ച്ച വ​ലി​യ മ​ഴ​യാ​ണ് ബു​ധ​നാ​ഴ്ച പെ​രി​യാ​റി​ലെ ജ​ല​നി​ര​പ്പ് ഉ​യ​രു​ന്ന​തി​ന് കാ​ര​ണം. രാ​വി​ലെ മു​ത​ല്‍ ജ​ല​നി​ര​പ്പ് ഉ​യ​രു​ക​യാ​യി​രു​ന്നു. ആ​ലു​വ ശി​വ​രാ​ത്രി മ​ണ​പ്പു​റ​ം വെ​ള്ള​ത്തി​ല്‍ മു​ങ്ങി. ശി​വ​ക്ഷേ​ത്ര​ത്തി​ലും വെ​ള്ളം ക​യ​റി​യി​ട്ടു​ണ്ട്. സ​മു​ദ്ര നി​ര​പ്പി​ല്‍നി​ന്ന് 2.20 മീ​റ്റ​ര്‍ ഉ​യ​ര​ത്തി​ലാ​ണ് ബു​ധ​നാ​ഴ്ച വെ​ള്ളം  പൊ​ങ്ങി​യ​ത്. ദി​വ​സ​ങ്ങ​ള്‍ക്ക് മു​മ്പു​ണ്ടാ​യ വെ​ള്ള​പ്പൊ​ക്ക​ത്തി​ല്‍ സ​മു​ദ്ര  നി​ര​പ്പി​ല്‍നി​ന്ന് 5.25 മീ​റ്റ​ര്‍ ഉ​യ​ര​ത്തി​ല്‍ വ​രെ വെ​ള്ളം ഉ​യ​ര്‍ന്നി​രു​ന്നു.  

ഇ​തോ​ടെ ജ​ന​ങ്ങ​ളും ഭ​യ​പ്പാ​ടി​ലാ​യി​രു​ന്നു. ഇ​തേ തു​ട​ർ​ന്ന് സ​മീ​പ​വാ​സി​ക​ള്‍ വീ​ട്ടു​പ​ക​ര​ണ​ങ്ങ​ളെ​ല്ലാം ഉ​യ​ര​ത്തി​ലാ​ക്കി വെ​ച്ച് സു​ര​ക്ഷി​ത  കേ​ന്ദ്ര​ങ്ങ​ളി​ലേ​ക്ക് മാ​റു​ക​യും ചെ​യ്തി​രു​ന്നു. മ​ണ​പ്പു​റം, ഉ​ളി​യ​ന്നൂ​ർ,  കു​ഞ്ഞു​ണ്ണി​ക്ക​ര, കീ​ഴ്മാ​ട്, ചൂ​ർ​ണി​ക്ക​ര, ക​ടു​ങ്ങ​ല്ലൂ​ർ, ക​രു​മാ​ലൂ​ർ, കു​ന്നു​ക​ര   തു​ട​ങ്ങി​യ പ​ഞ്ചാ​യ​ത്ത് പ്ര​ദേ​ശ​ങ്ങ​ളി​ലും തീ​ര​ങ്ങ​ളി​ലേ​ക്ക് വെ​ള്ളം ക​യ​റി​യി​രു​ന്നു. നി​ര​വ​ധി സ്‌​ഥ​ല​ങ്ങ​ളി​ൽ ഇ​തു​മൂ​ലം ദു​രി​താ​ശ്വാ​സ ക്യാ​മ്പു​ക​ളും പ്ര​വ​ർ​ത്തി​ച്ചി​രു​ന്നു.

Loading...
COMMENTS