Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപെരിയ ഇരട്ടക്കൊല:...

പെരിയ ഇരട്ടക്കൊല: സമാധാനയോഗത്തിൽനിന്ന്​ യു.ഡി.എഫ്​ ഇറങ്ങിപ്പോയി

text_fields
bookmark_border
ck-sreedharan
cancel

കാസർകോട്​: പെരിയ ഇരട്ടക്കൊലപാതകത്തി​​​െൻറ പശ്ചാത്തലത്തിൽ റവന്യൂമന്ത്രി ഇ. ചന്ദ്രശേഖര​​െൻറ അധ്യക്ഷതയിൽ വ ിളിച്ചുചേർത്ത സമാധാനയോഗത്തിൽനിന്ന്​ യു.ഡി.എഫ്​ പ്രതിനിധികൾ ഇറങ്ങിപ്പോയി. ഇരട്ടക്കൊലപാതകത്തിൽ സി.ബി.​െഎ അ​ േന്വഷണം ആവശ്യപ്പെടുന്ന പ്രമേയം യോഗത്തിൽ പാസാക്കണമെന്നായിരുന്നു തുടക്കത്തിൽതന്നെ യു.ഡി.എഫ്​ നിലപാട്​. ലോക് കൽ പൊലീസായാലും ക്രൈംബ്രാഞ്ചായാലും കേരളത്തിലെ പൊലീസ്​ അന്വേഷണത്തിൽ വിശ്വാസമില്ലെന്നും യു.ഡി.എഫ്​ പ്രതിനിധികൾ വ്യക്തമാക്കി. എന്നാൽ, എല്ലാ സംഘടനകളുടെയും പ്രതിനിധികൾ സംസാരിച്ചു കഴിഞ്ഞശേഷം മാത്രമേ എ​ന്തെങ്കിലും മറുപടി പറയാൻ കഴിയൂവെന്ന്​ മന്ത്രി പറഞ്ഞു. ഇതേത്തുടർന്നാണ്​ യു.ഡി.എഫ്​ അംഗങ്ങൾ ഇറങ്ങിപ്പോയത്​.

എൻ.എ. നെല്ലിക്കുന്ന്​ എം.എൽ.എ, മുൻ ഡി.സി.സി പ്രസിഡൻറ്​ അഡ്വ. സി.കെ. ശ്രീധരൻ, നേതാക്കളായ അഡ്വ. എ. ഗോവിന്ദൻ നായർ, കെ.പി. കുഞ്ഞിക്കണ്ണൻ, മുസ്​ലിംലീഗ്​ നേതാക്കളായ എം.സി. ഖമറുദ്ദീൻ, എ. അബ്​ദുറഹ്മാൻ, ജില്ല പഞ്ചായത്ത്​ പ്രസിഡൻറ്​ എ.ജി.സി. ബഷീർ എന്നിവരാണ്​ ഇറങ്ങിപ്പോയത്​. ഇതിനുശേഷവും തുടർന്ന സമാധാന കമ്മിറ്റി യോഗം പെരിയ കല്യോ​െട്ട ഇരട്ട കൊലപാതകത്തെയും തുടർന്നുണ്ടായ അക്രമത്തെയും ശക്തമായി അപലപിക്കുന്ന പ്രമേയം പാസാക്കി. നീചമായ കൊലപാതകങ്ങളെയും അക്രമങ്ങളെയും അംഗീകരിക്കാൻ കഴിയില്ല. കല്യോ​െട്ട കൊലപാതകത്തെ തുടർന്ന്​ വീടുകൾക്കും കടകൾക്കും നേരെയുണ്ടായ അക്രമങ്ങളും തീവെപ്പും പ്രതിഷേധാർഹമാണെന്നും പ്രമേയത്തിൽ പറയുന്നു.

പി. കരുണാകരൻ എം.പി, കെ. കുഞ്ഞിരാമൻ എം.എൽ.എ, ജില്ല കലക്​ടർ ഡോ. ഡി. സജിത്​ ബാബു, ജില്ല പൊലീസ്​ ചീഫ്​ ജെയിംസ്​ ജോസഫ്​, സബ്​ കലക്​ടർ അരുൺ കെ. വിജയൻ, കാസർകോട്​ ആർ.ഡി.ഒ പി.എ. അബ്​ദുസ്സമദ്​, എ.ഡി.എം എൻ. ദേവിദാസ്​, ഡി​വൈ.എസ്​.പിമാരായ എം. അസിനാർ, ടി.എൻ. സജീവ്​, ​േബക്കൽ സി.​െഎ ജി.കെ. വിശ്വംഭരൻ, ഹോസ്​ദുർഗ്​ തഹസിൽദാർ എൻ. ശശിധരൻ പിള്ള, കാസർകോട്​ തഹസിൽദാർ കെ.എച്ച്​. മുഹമ്മദ്​ നവാസ്​, വെള്ളരിക്കുണ്ട്​ തഹസിൽദാർ പി. കുഞ്ഞിക്കണ്ണൻ, വിവിധ രാഷ്​ട്രീയകക്ഷി പ്രതിനിധികൾ എന്നിവരും സമാധാനയോഗത്തിൽ പങ്കെടുത്തു.




Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:UDFkerala newsall party meetingmalayalam newsperiya murder
News Summary - periya twin murder; UDF boycotts all party meeting -kerala news
Next Story