Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപെരിയ ഇരട്ടക്കൊല:...

പെരിയ ഇരട്ടക്കൊല: മൂന്നുപേ​െര സി.ബി.​െഎ ചോദ്യംചെയ്​തു

text_fields
bookmark_border
periya twin murder
cancel

ചോദ്യം ചെയ്​തത്​ ജ​യി​ലി​ൽ ക​ഴി​യു​ന്ന ഒ​ന്നാം​പ്ര​തി എ. ​പീ​താം​ബ​ര​ൻ ഉൾ​െ​പ്പ​ടെ​യു​ള്ളവരെ

ക​ണ്ണൂ​ർ/​കാ​സ​ർ​കോ​ട്: കാ​സ​ർ​കോ​ട് പെ​രി​യ​യി​ലെ യൂ​ത്ത് കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ളാ​യി​രു​ന്ന ശ​ര​ത് ലാ​ൽ, കൃ​പേ​ഷ് എ​ന്നി​വ​ർ കൊ​ല്ല​പ്പെ​ട്ട സം​ഭ​വ​ത്തി​ൽ ക​ണ്ണൂ​ർ സെ​ൻ​ട്ര​ൽ ജ​യി​ലി​ൽ ക​ഴി​യു​ന്ന ഒ​ന്നാം​പ്ര​തി എ. ​പീ​താം​ബ​ര​നു​ൾ​െ​പ്പ​ടെ​യു​ള്ള മൂ​ന്നു പ്ര​തി​ക​ളെ സി.​ബി.​െ​എ ഡി​വൈ.​എ​സ്.​പി അ​ന​ന്ത​കൃ​ഷ്​​ണ​െൻറ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം ചോ​ദ്യം​ചെ​യ്​​തു. ഒ​ന്നാം പ്ര​തി ഏ​ച്ചി​ല​ടു​ക്ക​ത്തെ പീ​താം​ബ​ര​ൻ (54), സി.​ജെ. സ​ജി(51), കെ.​എം. സു​രേ​ഷ് (27) എ​ന്നി​വ​രെ​യാ​ണ്​ ചോ​ദ്യം ചെ​യ്​​ത​ത്.

രാ​വി​ലെ മു​ത​ൽ വൈ​കീ​ട്ട്​ അ​ഞ്ചു​വ​രെ ചോ​ദ്യം​ചെ​യ്യ​ൽ തു​ട​ർ​ന്നു. വി​വ​ര​ങ്ങ​ൾ സി.​ബി.​െ​എ പു​റ​ത്തു​വി​ട്ടി​ട്ടി​ല്ല. 14 പ്ര​തി​ക​ളാ​ണ്​ കേ​സി​ലു​ള്ള​ത്. റി​മാ​ൻ​ഡി​ൽ ക​ഴി​യു​ന്ന മ​റ്റു പ്ര​തി​ക​ളാ​യ കെ. ​അ​നി​ൽ​കു​മാ​ർ (33), കു​ണ്ടം​കു​ഴി​മ​ലാം ക​ട​വി​ലെ എ. ​അ​ശ്വി​ൻ (18), ആ​ർ. ശ്രീ​രാ​ഗ് (22), ജി. ​ഗി​ജി​ൻ (26) ത​ന്നി​ത്തൊ​ട്ടെ എ. ​മു​ര​ളി (36), ക​ണ്ണോ​ട്ടെ ടി. ​ര​ഞ്​​ജി​ത്ത്​ (24), പ്ര​ദീ​പ​ൻ (38), പാ​ക്കം വെ​ളു​ത്തോ​ളി​യി​ലെ എ. ​സു​ബീ​ഷ് (29) എ​ന്നി​വ​രെ​യും ചോ​ദ്യം​ചെ​യ്യും. ദി​വ​സ​വും വൈ​കീ​ട്ട് അ​ഞ്ചു​വ​രെ ചോ​ദ്യം ചെ​യ്യാ​നാ​ണ് കോ​ട​തി അ​ന്വേ​ഷ​ണ സം​ഘ​ത്തി​ന് അ​നു​മ​തി ന​ൽ​കി​യ​ത്. ര​ണ്ട് ദി​വ​സം കൂ​ടി ചോ​ദ്യം​ചെ​യ്യ​ൽ തു​ട​രും.

ജാ​മ്യ​ത്തി​ലു​ള്ള സി.​പി.​എം ഉ​ദു​മ എ​രി​യ മു​ൻ സെ​ക്ര​ട്ട​റി​യും കാ​ഞ്ഞ​ങ്ങാ​ട് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ൻ​റു​മാ​യ കെ. ​മ​ണി​ക​ണ്ഠ​ൻ, പെ​രി​യ ലോ​ക്ക​ൽ സെ​ക്ര​ട്ട​റി എ​ൻ. ബാ​ല​കൃ​ഷ്ണ​ൻ എ​ന്നി​വ​രെ നേ​ര​​ത്തേ ചോ​ദ്യം​ചെ​യ്തി​രു​ന്നു. അ​ന്വേ​ഷ​ണം തു​ട​ങ്ങു​ന്ന​തി​െൻറ ഭാ​ഗ​മാ​യി ശ​ര​ത് ലാ​ലി​െൻറ​യും കൃ​പേ​ഷി​െൻറ​യും മാ​താ​പി​താ​ക്ക​ൾ ഉ​ൾ​െ​പ്പ​ടെ​യു​ള്ള​വ​രി​ൽ​നി​ന്നും​ സി.​ബി.​ഐ മൊ​ഴി​യെ​ടു​ത്തി​രു​ന്നു.

2019 ഫെ​ബ്രു​വ​രി 17ന് ​രാ​ത്രി​യാ​ണ് പെ​രി​യ ക​ല്യോ​ട്ട് താ​ന്നി​ത്തോ​ട് ​െവ​ച്ച് യൂ​ത്ത് കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​രാ​യ ശ​ര​ത് ലാ​ൽ, കൃ​പേ​ഷ് എ​ന്നി​വ​ർ കൊ​ല്ല​പ്പെ​ടു​ന്ന​ത്. പൊ​ലീ​സ് അ​ന്വേ​ഷ​ണം നീ​തി​പൂ​ർ​വ​മ​ല്ലെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി ഇ​രു​വ​രു​ടെ​യും മാ​താ​പി​താ​ക്ക​ൾ കോ​ട​തി​യെ സ​മീ​പി​ക്കു​ക​യാ​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Periyaperiya murderCBI
News Summary - Periya twin murder; Three questioned by CBI
Next Story