Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഇരട്ട കൊലപാതകം: ഉദുമ...

ഇരട്ട കൊലപാതകം: ഉദുമ എം.എൽ.എക്ക്​ പ​െങ്കന്ന്​ ശരത്തി​െൻറ പിതാവ്​

text_fields
bookmark_border
ഇരട്ട കൊലപാതകം: ഉദുമ എം.എൽ.എക്ക്​ പ​െങ്കന്ന്​ ശരത്തി​െൻറ പിതാവ്​
cancel

കാസർകോട്​: പെരിയ ഇരട്ട കൊലപാതകത്തിൽ ഉദുമ എം.എൽ.എ കെ. കുഞ്ഞിരാമന്​ പ​ങ്കുണ്ടെന്ന്​ കൊല്ലപ്പെട്ട ശരത്​ ലാലി​ ​​​െൻറ പിതാവ്​ സത്യനാരായണൻ. പൊലീസ്​ ​അന്വേഷണത്തിൽ വിശ്വാസമില്ല. സത്യാവസ്​ഥ പുറത്തു വരാൻ സി.ബി.​െഎ അന്വേഷണം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കൊലപാതകം ആസൂത്രണം ചെയ്​തത്​ എം.എൽ.എയുടെ അറിവോടെയാണ്​. പാർട്ടി നിർദേശ പ്രകാരം പീതാംബരൻ കുറ്റം ഏറ്റെടുക്കുകയായിരുന്നു. സി.ബി.​െഎ അന്വേഷണത്തിനായി കോടതിയെ സമീപിക്കുമെന്നും അദ്ദേഹം പറഞ്ഞു.

സി.പിഎം ലോക്കൽ, ഏരിയ തലത്തിൽ മാസങ്ങൾക്ക്​ മുമ്പു തന്നെ ഗൂഢാലോചനയും ആസൂത്രണവും നടന്നു. കൊലപാതകം നടക്കുമെന്ന്​ പാർട്ടി അനുഭാവികൾക്ക്​ നേരത്തെ തന്നെ അറിയാമായിരുന്നു. കണ്ണൂരിലെ ക്രിമിനലുകളുമായി കേസിൽ പ്രതിയായ സി.പി.എം മുൻ ലോക്കൽ കമ്മിറ്റി അംഗം പീതാംബരന്​ അടുത്ത ബന്ധമുണ്ടെന്നും സത്യനാരായണൻ ആരോപിച്ചു.

അതേസമയം, ശരത്​ ലാലി​​​െൻറ കുടുംബത്തെ ആരോ തെറ്റിദ്ധരിപ്പിച്ചതാണെന്നും ഇത്​ രാഷ്​ട്രീയ പ്രേരിതമായ ആ​രോപണമാണെന്നും ഉദുമ എം.എൽ.എ പ്രതികരിച്ചു. മകൻ നഷ്​ടപ്പെട്ട മാതാപിതാക്കളുടെ ദുഃഖം മനസ്സിലാക്കുന്നതായും അദ്ദേഹം പറഞ്ഞു.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsmalayalam newskasarkodeperiya murdersarath lal's fathersathyanarayananuduma mla
News Summary - periya twin murder; sarath lal's father allege the role of uduma MLA's role -kerala news
Next Story