പെരിയ ഇരട്ടക്കൊല: പ്രതികളുടെ വീടിനുള്ള സുരക്ഷ പിന്‍വലിച്ചു
text_fieldsകാഞ്ഞങ്ങാട്: പെരിയ ഇരട്ടക്കൊലക്കേസ് പ്രതികളുടെ വീടുകള്‍ക്ക് ഏര്‍പ്പെടുത്തിയ പൊലീസ് സംരക്ഷണം പിന്‍വലിച്ചു. മുഖ്യപ്രതിയും സി.പി.എം മുന്‍ ലോക്കല്‍ കമ്മിറ്റി അംഗവുമായ എ. പീതാംബരന്, പ്രവര്‍ത്തകരായ ഗംഗാധരന്, ഓമനക്കുട്ടന് എന്നിവരുടെ വീടുകള്‍ക്ക് ഏര്‍പ്പെടുത്തിയ കാവലാണ് പിൻവലിച്ചത്.
2019 ഫെബ്രുവരി 17ന് രാത്രിയാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കല്യോട്ടെ കൃപേഷും ശരത്ലാലും കൊല്ലപ്പെട്ടത്. ഈ സാഹചര്യത്തിലുള്ള സംഘര്‍ഷവും തിരിച്ചടിയും തടയുന്നതിെൻറ ഭാഗമായാണ് പ്രതികളുടെ വീടുകള്‍ക്ക് പൊലീസ് സുരക്ഷ ഏര്‍പ്പെടുത്തിയിരുന്നത്.
ഇരട്ടക്കൊലപാതകത്തിനുശേഷം മാറിനിന്ന സി.പി.എം പ്രവര്‍ത്തകരെല്ലാം പിന്നീട് അവരവരുടെ വീടുകളില്‍ തിരിച്ചെത്തിയിരുന്നു. സ്ഥിതിഗതികള്‍ ശാന്തമാണെന്ന് ഉറപ്പുവരുത്തിയശേഷമാണ് പൊലീസ് കാവല്‍ പിന്‍വലിച്ചത്. പെരിയയിലെ കോണ്‍ഗ്രസ് ഓഫിസിന് ഏര്‍പ്പെടുത്തിയ സുരക്ഷ തുടരും.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
